Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനപക്ഷയാത്രക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഡ്യവും

ജനപക്ഷയാത്രക്ക്  പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഡ്യവും

ദമ്മാം: കെ പി സി സി പ്രസിഡണ്ട് വി എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിച്ചു കൊണ്ട് ഓ ഐ സി സി ദമ്മാം റീജിണൽ സിയാത്ത് ഏരിയകമ്മറ്റി  ജനകീയ കൂടായ്മ സംഘടിപ്പിച്ചു.

സംശുദ്ധ രാഷ്ട്രീയത്തിനും മദ്യ മയക്കുമരുന്ന് ലോബികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിനും വി എം സുധീരൻ നയിക്കുന്ന ഈ യാത്രയിൽ ഉണ്ടാകുന്ന ജനകീയ പങ്കാളിത്തത്വത്തിൽ പ്രതീകാതമകമായി  ഓ ഐ സി സി യും പങ്കുചേരുന്നതായി കൂട്ടായ്മ ഉൽഘാടനം ചെയ്ത റീജിണൽ കമ്മറ്റി പ്രസിഡണ്ട്  ബിജു കല്ലുമല പറഞ്ഞു.

സിയാത്ത് ഏരിയ കമ്മറ്റി പ്രസിഡണ്ട് സാദിഖ്  അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മറ്റി അംഗം പി എം നജീബ്, റീജിണൽ കമ്മറ്റി സെക്രെട്ടറി മാരായ റഷീദ് ഇയ്യാൽ, ഷംസു കൊല്ലം, വനിതാ വേദി പ്രസിഡണ്ട്  സിന്ധു ബിനു , ഹമീദ് കണിചാട്ടിൽ സിയാത്ത് ഏരിയ കമ്മറ്റി ഭാരവാഹികളായ ഡിജോ പഴയമടം, രാജേഷ് , അസീസ് ,പ്രജീഷ് ,വർഗീസ്,എബി അടൂർ, എന്നിവർ നേതൃത്വം നൽകി .
ഡിജോ പഴയമടം സ്വാഗതവും , റഷീദ് ഇയ്യാൽ നന്ദിയും പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP