Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണ്ണിന്റെ മണമുള്ള പാട്ടുകളുമായി കലാകാരന്മാർ വേദിയിൽ ആടിത്തിമർത്തു; ഒപ്പം ചുവടുവച്ച് കാണികളും; റിയാദ് ടാക്കീസ് 'നാടൻ പാട്ടുത്സവം'അവിസ്മരണീയമായി

മണ്ണിന്റെ മണമുള്ള പാട്ടുകളുമായി കലാകാരന്മാർ വേദിയിൽ ആടിത്തിമർത്തു; ഒപ്പം ചുവടുവച്ച് കാണികളും; റിയാദ് ടാക്കീസ് 'നാടൻ പാട്ടുത്സവം'അവിസ്മരണീയമായി

റിയാദ്: റിയാദിലെ കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കീസ് നടത്തിയ 'ഐസോണിക് റിയാദ് ടാക്കീസ് നാടൻ പാട്ടുത്സവം 2019 ' മണ്ണിന്റെ മണമുള്ള പാട്ടുകൾ ,പാട്ടുകാർ ഉള്ള്‌തൊട്ട് പാടിയപ്പോൾ തുടികൊട്ടിന്റെ താളം സിരകളിൽ പടർന്നു കയറിയ പ്രേക്ഷകർ ഒന്നടങ്കം ഒപ്പം ചേർന്ന് ആടിപ്പാടി ആസ്വദിച്ചത് റിയാദിന് വേറിട്ട അനുഭവമായി..

മണ്മറഞ്ഞ കലാകാരൻ നാടൻ പാട്ടിനെ ജനകീയമാക്കിയ കലാഭവൻ മണിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ചു റിയാദിലെ കലാകാരന്മാരും ഏഷ്യാനെറ്റ് ഫെയിം 'സൗദി പാട്ടുകൂട്ടവും' അദ്ദേഹം പാടി അഭിനയിച്ച പാട്ടുകൾ പാടി നാടൻ പാട്ടിന്റെ ഒരു വസന്തത്തെ തന്നെ റിയാദിന് സമ്മാനിച്ചു. നാടൻ പാട്ടുകൾ ഒരു കാലഘട്ടത്തിന്റെ തനിവോർമ്മകളാണ, അതൊരു സംസ്‌കാരത്തിന്റെ മുദ്രകളാണ്. അവരുടെ അവതരണം നാട്ടോർമ്മയിലേക്ക് നമ്മെ കൊണ്ടുപോയി..

പുൽവാമയിൽ ധീര മൃത്യു വരിച്ച ജവാന്മാർക്ക് ആദരവർപ്പിച്ചും, നമ്മുടെ സൈന്യം നമുക്കൊരുക്കുന്ന സുരക്ഷയും, ത്യാഗവും കരുതലും സംബന്ധിച്ചു വിജയകുമാർ, പ്രമോദ് കോഴിക്കോട് എന്നിവർ ഒരുക്കിയ വീഡിയോ വളരെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്.

അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സാജിദ് ആലപ്പുഴയുടെ ആമുഖത്തോടെ നടന്ന ചടങ്ങിൽ പ്രസിഡന്റ് അരുൺ പൂവാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജോഷ് കടലുണ്ടി സ്വാഗതം പറഞ്ഞു , മദീന ഹൈപ്പർ മാർക്കറ്റ് ഫിനാൻസ് മാനേജർ ശ്രി:മുഹമ്മദലി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അലി ആലുവ, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, സലാം പെരുമ്പാവൂർ, ഡൊമനിക് സാവിയോ, ജയൻ കൊടുങ്ങല്ലൂർ, സത്താർ കായംകുളം, നജീം കൊച്ചുകലുങ്ക്, റഫീഖ് തങ്ങൾ, എന്നിവർ ആശംസകൾ നേർന്നു, ട്രഷറർ നബീൽ ഷാ മഞ്ചേരി നന്ദി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിങ് അബ്ദുൾ അസീസ് ഒട്ടക മേളയോട് അനുബന്ധിച്ചു പതിനേഴ് രാജ്യങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രിതിനിധീകരിച്ചു എത്തിയ ദിൽഷാദ് പെരുമ്പാവൂരിനെ ആദരിക്കുകയും ചെയ്തു..

സന്തു സന്തോഷിന്റെ നേതൃത്വത്തിൽ ദമാമിൽ നിന്നെത്തിയ സൗദി പാട്ടുകൂട്ടത്തോടൊപ്പം, തങ്കച്ചൻ വർഗീസ്, ഷാൻ പെരുമ്പാവൂർ, ശ്രീജേഷ് കാലടി, ലെന ലോറെൻസ് എന്നിവരുടെ നേതൃത്വത്തിൽ റിയാദ് ടാക്കീസും, മ്യൂസിക് മന്ത്ര ടീമുകളും, തസ്നീം റിയാസ്, സജീർ സമദ്, എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടുകളും, മജു അഞ്ചൽ ,ഹരി കായംകുളം, അഖിൽ എന്നിവർ അവതരിപ്പിച്ച കോമഡി സ്‌കിറ്റും റിയാദിലെ പ്രമുഖ ഡാൻസ് ട്രൂപ്പുകളായ മണി ബ്രദേഴ്‌സ് കലാഭവൻ മണി പാടി അഭിനയിച്ച പാട്ടുകൾ കോർത്തിണക്കി അവതരിപ്പിച്ച ട്രിബ്യുട്ട്, നൃത്തനിത്യങ്ങൾ ,വൈദേഹി നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും വേദിയെ ആഘോഷ തിമിർപ്പിലാക്കി..!

സൗദി പാട്ടുകൂട്ടത്തിനുള്ള ഉപഹാരം ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള എന്നിവർ ചേർന്ന് സമ്മാനിച്ചു.നൗഷാദ് ആലുവ അവതാരകനായിരുന്നു, കോഡിനേറ്റർ ഷൈജു പച്ച, നവാസ് ഒപ്പീസ്, രാജീവ് മാരൂർ, സനൂപ് രയോരത്, നൗഷാദ് പള്ളത്ത്, ലുബൈബ്, ഷഫീക് പാറയിൽ, സിജോ മാവേലിക്കര, വസന്തൻ, ബാലു കടലുണ്ടി, ബിനേഷ് കുട്ടൻ, അഭിലാഷ്, ബ്ലെസ്സൺ, ജോണി തോമസ്, അനിൽകുമാർ തമ്പുരു , അൻവർ, അഷ്റഫ് സുലൈമാൻ, ഫൈസൽ കൊച്ചു, ജംഷാദ്, സുൽഫി കൊച്ചു, സുരേഷ്, ഷാഫി നിലമ്പൂർ, അനീസ് മഞ്ചേരി, സുനിൽബാബു എടവണ്ണ, ഷാനവാസ്, ജോജി കൊല്ലം, ബാബു കണ്ണോത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, ശബ്ദ നിയന്ത്രണം ജോസ് കടമ്പനാട് നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP