Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രവാസി മഹോൽസവം 2020', കലാ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

'പ്രവാസി മഹോൽസവം 2020', കലാ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: പ്രവാസി സാംസ്‌കാരികവേദി ജനുവരി അവസാന വാരം ജിദ്ദയിൽ ഒരുക്കുന്ന 'പ്രവാസി മഹോൽസവം 2020' മെഗാ ഇവന്റുമായി ബന്ധപ്പെട്ട് കലാ വിഭാഗമായ 'പ്രവാസി സർഗ്ഗധാര' സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പ്രബന്ധ രചന, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം, ഫോട്ടോഗ്രാഫി, തിരക്കഥ രചന, കാർട്ടൂൺ, കൊളാഷ്, കവിതാ രചന... എന്നീ ഒൻപത് ഇനങ്ങളിലായി ഡിസംബർ, ജനുവരി മാസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. അവസാന രജിസ്ട്രേഷൻ തിയതി ഡിസംബർ 6 ആണ്. ഇ-മെയിൽ: [email protected] ലിങ്ക്: http://.ly/pravasijed എന്നിവ മുഖേനെ രജിസ്സ്റ്റർ ചെയ്യാവുന്നതാണ്.

വിജയികൾക്ക് 'പ്രവാസി മഹോൽസവം 2020' വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. തെരെഞ്ഞെടുക്കപ്പെട്ട മികച്ച കലാ പരിപാടികൾ പ്രവാസി സാംസ്‌കാരിക വേദി ഒരുക്കുന്ന വിവിധ വേദികളിൽ അവതരിപ്പിക്കാൻ അവസരമുണ്ടാവുമെന്ന് സർഗ്ഗധാര കൺവീനർ സലിം എടയൂർ, പ്രോഗ്രാം കോഓർഡിനേറ്റർ കെ എം കരീം എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP