Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലയും സാഹിത്യവും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണം

കലയും സാഹിത്യവും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണം

ജിദ്ദ- പ്രകൃതിയുടെ സൃഷ്ടിപ്പിലാണ് ഏറ്റവും അത്യുദാ ത്തമായ കലയു ള്ളതെന്നും, അതിന്റെ പകർപ്പുകൾമാത്രമാണ് ലോകത്തെ സർവ കലകളുമെന്നും കവി മുഹമ്മദ്കുട്ടി ഏളമ്പിലാക്കോട് അഭിപ്രായപ്പെട്ടു. ആർ.എസ്.സി ജിദ്ദ സോൺ സാഹിത്യോത്സവിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘടനംചെയ്യുകയായിരുന്നു അദ്ദേഹം.

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പി ടിക്കു ന്നതാ യിരി ക്കണം കലയും സാഹിത്യവും. ഏതു വ്രണിതഹൃദയത്തിനും ഇരുണ്ട കാലഘട്ടത്തിലും സാഹിത്യവും കലകളും സാധ്യമാണ്. പ്രകൃതി വരച്ചു കാണിക്കുന്നഒരുമ യുടെ സന്ദേശമായിരിക്കട്ടെ സർഗാത്മക സൃഷ്ടിക ളുടെ അന്തർധാര യെന്നും ധാർമിക തയി ലൂന്നിയ സാംസ്‌കാരിക സംവേദനമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ എസ് സി ജിദ്ദ സോൺ സാഹിത്യോത്സവിന്റെ പ്രധാന വേദി, വാദ്യമേളയുടെ അകമ്പടിയും തനിമയാർന്നകലാത്മകതയെ നിർവ്വീര്യമാക്കുന്ന സംഗീതോപകരണങ്ങളുടെ ശബ്ദഘോഷങ്ങളൊന്നുമില്ലാതെ സർഗ്ഗാത്മകതയുടെ വസന്തം തീർത്ത് കുരുന്നുകളും കൊച്ചു പ്രതിഭകളും നടത്തിയ പ്രകടനം ആസ്വാദക മനസ്സുകൾക്ക് വേറിട്ടനുഭവമായി മാറി.
ഐ.സി.എഫ് മിഡ്‌ലീസ്റ്റ് സെക്രട്ടറി മുജീബ് ഏ ആർ നഗർ, ഐ.സി.എഫ് ജിദ്ദാ സെന്റ്രൽ പ്രസിഡന്റ്മുഹ്‌യുദ്ധീൻകുട്ടി സഅദി കൊട്ടുക്കര, ആർ എസ് സി സൗദി നാഷണൽ എക്‌സിക്യട്ടീവ് യാസർ അറഫാത്ത്, സ്വാഗതസംഘം സെക്രട്ടറി എം.സി അബ്ദുൽ ഗഫൂർ, വർക്കിങ് സെക്രട്ടറി ഖലീലുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

പ്രമുഖ മാപ്പിള ഗായകൻ മഷ്ഹൂദ് തങ്ങൾ സംഗീതാലാപനം നടത്തി. സംഗീത കലാകാരൻ വി.ജെ കൊയസംബന്ധിച്ചു.രാവിലെ ഒമ്പത് മണിക്ക് കിലോ 13 ലെ അൽ ഖമർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സാഹിത്യോത്സവ് ഐ.സി. എഫ് സൗദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

ഒരു മാസക്കാലമായി നടന്നുവന്ന യൂണിറ്റ് സെക്ടർ തല സാഹിത്യോത്സവ് മത്സരങ്ങൾക്ക് ശേഷം നടന്ന സോൺ തലമത്സരത്തിൽ അനാക്കിഷ്, ഷറഫിയ്യ, ബവാദി, ജാമിഅ എന്നീ സെക്ടറുകളിൽ നിന്നായി ഇരനൂറിലധികം പ്രതിഭകൾമാറ്റുരച്ചു. 242 പൊയിന്റുകൾ നേടി ഷറഫിയ്യ സെക്ടർ ഒന്നാം സ്ഥാനവും 152 പൊയിന്റുകൾ നേടി അനാക്കിഷ്‌സെക്ടർ രണ്ടാം സ്ഥാനവും146 പൊയിന്റുകൾ നേടി ജാമിഅ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാ പ്രതിഭകളായി ഫാദിൽ മുഹമ്മദ് (പ്രൈമറി-അനാക്കിഷ്) മുഹമ്മദ് മാലിക്ക് (ജൂനിയർ-ബവാദി)മഹ്ബൂബ് അലി (സെക്ക്ന്ററി-ബവാദി) മൻസൂർ ചുണ്ടമ്പറ്റ (സീനിയർ-ഷറഫിയ്യ) എന്നിവരെ തെരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനങ്ങൾ അബ്ദുന്നാസിർ അൻവരി, മുജീബ് ഏആർ നഗർ, നൗഫൽ എറണാകുളം, അഷ്‌റഫ്‌കൊടിയത്തൂർ, അബ്ദുൽഖാദിർ മാസ്റ്റർ തുടങ്ങിയവർ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ സുജീർപുത്തൻപള്ളി, അലിബുഖാരി, റഷീദ് പന്തല്ലൂർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP