Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഷോർട്ട് ഫിലിം മത്സരത്തിൽ 'ഹുറൂബ്' മികച്ച സിനിമ

റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഷോർട്ട് ഫിലിം മത്സരത്തിൽ 'ഹുറൂബ്' മികച്ച സിനിമ

റിയാദ്: റിയാദിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരഫലം പ്രഖ്യാപിച്ചു. ജിദ്ദ യൂത്ത് ഇന്ത്യ നിർമ്മിച്ച് ശുഹൈബ് ഇബ്രാഹിം സംവിധാനം ചെയ്ത 'ഹുറൂബ്' എന്ന ഹ്രസ്വ സിനിമ ഒന്നാം സ്ഥാനം നേടി. ദമ്മാമിലെ ഡ്യൂൺസ് മൂവി മാനിയ നിർമ്മിച്ച് ബക്കർ പട്ടണത്ത് സംവിധാനം ചെയ്ത 'പാഴ്‌സൽ' എന്ന ഹ്രസ്വ സിനിമ രണ്ടാം സ്ഥാനം നേടി.

ആകെ ലഭിച്ചവയിൽനിന്ന് പ്രാഥമിക പരിശോധനക്ക് ശേഷം അന്തിമ വിധിനിർണയത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 12ഓളം എൻട്രികളിൽ ആദ്യ സ്ഥാനങ്ങൾ നേടിയവ ഉൾപ്പെടെ വളരെ കുറച്ച് സിനിമകൾ മാത്രമേ ഉയർന്ന നിലവാരം പുലർത്തിയുള്ളൂവെന്ന് സ്‌ക്രീനിങ് കമ്മിറ്റി അറിയിച്ചു. കാമറ, എഡിറ്റിങ്, ഇതര സാങ്കേതിക വശങ്ങൾ എന്നിവയിൽ 'ഹുറൂബ്' മികവ് പുലർത്തിയപ്പോൾ കഥാതന്തു, അഭിനയം എന്നീ ഘടകങ്ങളിൽ 'പാഴ്‌സൽ' മികച്ചുനിന്നു.

എന്നാൽ അന്തിമവിധിനിർണയത്തിനത്തെിയ സിനിമകളിൽ പലതും ഡബ്ബിങ്, തിരക്കഥ, ആശയം എന്നിവയിൽ അശ്രദ്ധ പുലർത്തിയപ്പോൾ മറ്റ് ചിലതിന് ലക്ഷ്യബോധം പോലുമുണ്ടായിരുന്നില്ല എന്ന് വിധിനിർണയം നടത്തിയവർ വിലയിരുത്തി. ദ്വയാർഥ പ്രയോഗങ്ങളും അശ്‌ളീല ചുവയുള്ള സംഭാഷണങ്ങളും നിറഞ്ഞവയും  ഇക്കൂട്ടത്തിലുണ്ടായിരുന്നു. മികച്ച സിനിമകൾക്കുള്ള പുരസ്‌കാരദാനം സെപ്തംബറിൽ റിയാദിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP