Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബ് ശിശുദിനാഘോഷം വർണാഭമായി

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബ് ശിശുദിനാഘോഷം വർണാഭമായി

മൻസൂർ ബാബു

റിയാദ് മലയാളം ഗവേഴ്‌സ് ക്ലബ് ശിശുദിനാഘോഷം അതിഗംഭീരമായി മലസ് പ്രണവം ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ഗവേൽ കുട്ടപ്പായി സ്വാഗത പ്രസംഗം നടത്തി. ഗവേൽ സഫ്‌നൂഫ് അധ്യക്ഷനായ ചടങ്ങിലേക്ക് അബ്ദുൽ കരീമീനെ വേദിയിലേക്കും സ്വാഗതം ചെയ്തു. തുടർന്ന് വന്ന വിഷയാവതാരകൻ ഗവൻ സനിൻ ജാസിം ശിശുദിനത്തിനെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ച് വിശാലമായി സംസാരിച്ചു.

തയ്യാറാക്കിയ പ്രസംഗങ്ങൾ റിദ്ദ നൗഫൽ, അശ്വതി മുരളി, ഗൗരി മധു റസിൻ റസാഖ് എന്നിവർ അവതരിപ്പിച്ചു. തത്സമയ പ്രസംഗം ദുർഗ മധു നയിച്ചു. വിഷയത്തെ ആസ്പദമാക്കി സംസാരിക്കുവാൻ കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലുള്ള ഗവൽ കൂട്ടുകാർ സഭാകമ്പം കൂടാതെ കിട്ടിയ വിഷയത്തിൽ ഗംഹീരമായി പ്രസംഗിക്കുകയുണ്ടായി.ദേശീയഗാനത്തോടുകൂടി യോഗം പിരിച്ചുവിട്ടു.

കുട്ടികളെ ചേർക്കുവാൻ താത്പര്യമുള്ള ടിഎം മൻസൂർ: 0563473199, ടിഎം മുരളി കൃഷ്ണൻ: 0503852684 എന്നിവരുമായി ബന്ധപ്പെടുക.

എല്ലാ അംഗങ്ങൾക്കും ആശയവിനിമയത്തിനും നേതൃപാഠവത്തിലും പ്രാവിണ്യം നേടികൊടുക്കാനുള്ള പരസ്പരം സഹകരണമുള്ളതും ആയ പഠന അന്തരീക്ഷ ഒരിക്കികൊടുക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP