Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർ.എസ്.സി ജിദ്ദ സെൻട്രൽ കമ്മറ്റി മതാധ്യാപകർക്കായി അസ്ഇല സംഗമം നടത്തി

ആർ.എസ്.സി ജിദ്ദ സെൻട്രൽ കമ്മറ്റി മതാധ്യാപകർക്കായി അസ്ഇല സംഗമം നടത്തി

ജിദ്ധ: സാമൂഹിക പ്രതിബദ്ധതയുള്ള കർമങ്ങളിലൂടെ ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മതാധ്യാപകർ സമൂഹത്തിൽ ആദരിക്കപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരുമാണെന്ന് അസ്ഇല അഭിപ്രായപെട്ടു.

ആർ.എസ്.സി സ്റ്റുഡന്റ്സ് കോണ്ഫറൻസിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളിലും നടക്കുന്ന മുഅല്ലിം സംഗമങ്ങളാണ് അസ്ഇല. ജിദ്ധയിലെ വിവിധ മദ്റസ കളിലെ അദ്ധ്യാപകർ സംബന്ധിച്ച പരിപാടി ജിദ്ധസെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അധ്യക്ഷതയിൽ സൗദി വെസ്റ്റ് നാഷണൽ ഓർഗനൈസിങ് കൺവീനർ അലി ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് മുസ്ലിയാർ ക്ലാസിന് നേതൃത്വം നൽകി.

അനിവാര്യതയാൽ പ്രവാസ ലോകത്തേക്ക് വന്നവർ ജീവനക്കാരയി കഴിച്ചു കൂട്ടേണ്ടവരല്ല. മതപണ്ഡിതരെ മനസ്സിലാക്കുന്ന, ആദരിക്കുന്ന സമൂഹത്തെ സൃഷ്ടിക്കാനാകണം. പ്രവാചകൻ മുഹമ്മദ്(സ്വ)യുടെയും സ്വഹാബികളുടെയും ത്യാഗപൂർണമായ ജീവിതം മാതൃകയാക്കണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജിദ്ധയിലെ മദ്രസാ രംഗത്തു പത്തുവർഷം പൂർത്തിയാക്കിയ ഉസ്താദുമാരായ സ്വിദ്ധീഖ് മുസ്ലിയാർ, അബ്ദുൽ ഹമീദ് മുസ്ലിയാർ എന്നിവരെ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു.

ജിദ്ദ സെൻട്രൽ ട്രെയിനിങ് കൺവീനർ അബ്ദുൽ റഹ്മാൻ സഖാഫി ചർച്ച നിയന്ത്രിച്ചു. നാഷണൽ പ്രവർത്തക സമിതി അംഗം റഷീദ് പന്തല്ലൂർ മോഡറേറ്ററായിരുന്നു. അബ്ദുൽ റഷീദ് മാസ്റ്റർ വേങ്ങര സ്വാഗതവും ഷൗക്കത്ത് മാസ്റ്റർ താനൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP