Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ എസ് സി ഹജ്ജ് വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു

ആർ എസ് സി ഹജ്ജ് വളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചു

ജിദ്ധ: അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ ആർ എസ് സി സൗദി നാഷണൽ കമ്മിറ്റി ക്ക് കീഴിൽ ജിദ്ദയിൽ നിന്ന് പോവുന്ന വളണ്ടിയർമാരുടെ രെജിസ്‌ട്രേഷൻ ആരംഭിച്ചു. ഐ സി എ ഫ് ജിദ്ദ സെൻട്രൽ കൺവീനർ അബ്ദുറബ്ബിൽ നിന്നും ജിദ്ദ എച്ച്.വി സി കോർഡിനേറ്റർ ഇർഷാദ് കടമ്പോട്ട് ആദ്യ അപേക്ഷ സ്വീകരിച്ചു റെജിസ്‌ട്രേഷനു തുടക്കം കുറിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് സേവനം നൽകുന്നതിന് വേണ്ടി വ്യത്യസ്ത ഭാഷയിൽ പ്രാവീണ്യമുള്ള പരിശീലനം നൽകിയ വളണ്ടിയർമാർ ആദ്യ ഘട്ടത്തിൽ ജിദ്ദ എയർപോർട്ടിലും ദുൽഹിജ്ജ 9 മുതൽ ഹറമൈൻ, മിന, മേഖലകളിൽ വളണ്ടിയർ സേവനം ലഭ്യമാക്കും. രജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്ക് മക്കയുടെ വിവിധ ഭാഗങ്ങളെ കുറിച്ചുള്ള രേഖ പഠനങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും.

അബ്ദുറഹ്മാൻ മളാഹിരി ചെയർമാനും അബ്ദുൽ ഖാദർ മാസ്റ്റർ കൺവീനറു മായി ജിദ്ദ എച് വി സി കൗൺസിൽ നിലവിൽവന്നു. സമിതി അംഗങ്ങളായി മുജീബ് എ ആർ നഗർ, അബ്ദു റബ്ബ് ചെമ്മാട്, ഗഫൂർ വാഴക്കാട് അബ്ദു നാസർ അൻവരി, അബു മിസ്ബാഹ് ഐക്കരപ്പടി, എം. അബ്ദുൽ റഷീദ്, ഹനീഫ കാസർകോട്അബ്ദു റഹ്മാൻ സഖാഫി,മൻസൂർ ചുണ്ടംമ്പറ്റ, മുഹമ്മദ് സഖാഫി മാവൂർ, ജലീൽ മലയമ്മ എന്നിവരേയും തെരെഞ്ഞെടുത്തു

വിശദ വിവരങ്ങൾക്കും രെജിസ്‌ട്രേഷനും ജിദ്ദ എച്ച്.വി സി കോർഡിനേറ്റർ ഇർഷാദ് കടമ്പോട്ടുമായി 053 359 0946 എന്ന നമ്പറിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP