Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സി ബി എസ് സി പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കണം - ഓക്‌സിലിയ

സി ബി എസ് സി പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കണം - ഓക്‌സിലിയ

ർ എസ് സി ജിദ്ദ ഒക്ടോബർ 26നു സംഘടിപ്പുകുന്ന റ്റീൻസ് കോണിന്റെ ഭാഗമായി സംഘടിപ്പിച്ച ടീച്ചേഴ്‌സ് മീറ്റിൽ പ്രവാസി വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിത്യസ്ത പ്രശ്‌നങ്ങളെ കുറിച്ച ചർച്ച ചെയ്തു. ജിസിസി യിലെ കൂടുതൽ വിദ്യാലയങ്ങളും തുടർന്ന് വരുന്ന സി ബി എസ് സി പാഠ്യപദ്ധതി ആധുനിക കാലാത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്‌കരിക്കപെടണം എന്നു മീറ്റ് വിശ്യപ്പെട്ടു.

തുടരെയുള്ള പരീക്ഷ പരിഷ്‌കരണങ്ങൾ വിദ്യര്തികളെ കുഴക്കുന്നുണ്ട്. ധാർമിക മൂല്യം ഉൾകൊള്ളുന്ന മാനവിക പഠഭാഗങ്ങൾ കുറവാണ്. നാട്ടിലെ വിദ്യാർത്ഥികളെ പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു യുവ തലമുറ യായി വളർന്നു വരാൻ പ്രവാസി വിദ്യാര്ഥികൾക് ആവുന്നില്ല. കലാ കായിക മത്സരങ്ങളിൽ ഉയർന്ന വിദ്യാഭ്യാസത്തിന് ഉതകുന്ന രീതിയിൽ അംഗീകാമുള്ള സാക്ഷ്യപത്രങ്ങൾ നേടാനുള്ള അവസരങ്ങളും പ്രവാസത്തിൽ കുറവാണ്. മാനസിക വൈകല്യങ്ങൾ നേരിടുന്ന വിദ്യാര്ഥികൾക് കൗണ്‌സിലിങ് നൽകാനുള്ള സൗകര്യങ്ങലില്ലാത്തത് പ്രവാസി കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്.

സാംസ്‌കാരിക ബോധമുള്ള യുവ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി വിദ്യാര്ഥികൾക്കിടയിൽ നടത്തുന്ന സ്റ്റുഡന്റ്സ് കോണ്ഫറൻസ്, അതിൽ രൂപപ്പെടുന്ന സ്റ്റുഡന്റ്സ് സർക്കിളുകൾ അതത് നാടിന്റെ നിയമങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുയകയും കുട്ടികൾക്ക് സാമൂഹ്യ ബോധം വളർത്തി എടുക്കുന്ന സാംസ്‌കാരിക പ്രാർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യും. റ്റീൻസ് കോണിന്റെ ഭാഗമായി പുറത്തിറങ്ങുന്ന വിദ്യാർത്ഥി അവകാശ രേഖയുടെ ആശയ രൂപീകരണത്തന്റെ ഭാഗമായി രക്ഷിതാക്കൾ, അദ്ധ്യാപകർ, മത അദ്ധ്യാപകർ, ഉമ്മമാർ എന്നിവർക്ക് പ്രതേകം മീറ്റുകൾ സംഘടിപ്പിക്കും.

ഓക്‌സിലിയയിൽ ആമുഖം ആർ എസ് സി ജനറൽ കൻവീനർ മൻസൂർ ചുണ്ടപറ്റ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ചർച്ചകളിൽ മൻസൂർ അലി മണ്ണാർക്കാട് മോഡറേറ്ററും അദ്ധ്യാപകരായ നൗഷാദ് വേങ്ങര, മൻസൂർ സി കെ, മരക്കാർ പുളിക്കൽ, ശിഹാബ് വണ്ടൂർ,അഷ്‌റഫ് പൂനൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. ആർ എസ് സി സ്റ്റുഡന്റ്സ് സമിതി അംഗം ഷൗക്കത്ത് മാസ്റ്റർ സ്വാഗതവും സാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP