Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി ബിൽ: ഭരണഘടനയെ വെല്ലുവിളിക്കുന്നത് - ആർ എസ് സി

പൗരത്വ ഭേദഗതി ബിൽ: ഭരണഘടനയെ വെല്ലുവിളിക്കുന്നത് - ആർ എസ് സി

സ്വന്തം ലേഖകൻ

ജിദ്ദ: ഇരു സഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനയെ വെല്ലുവിളിക്കുന്നതും രാജ്യതാൽപര്യത്തെ കളങ്കപ്പെടുത്തി സർവാധിപത്യം സ്ഥാപിക്കാനുള്ള ഭരണകൂട ശ്രമവുമാണെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സൗദി വെസ്റ്റ് നാഷനൽ കൺവീനറേറ്റ് അഭിപ്രായപ്പെട്ടു. ഇത് ലോക രാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയെ നാണം കെടുത്തി.

തിരഞ്ഞെടുക്കപ്പെട്ട അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരിൽ മുസ്ലിംകളെ മാത്രം ഒഴിവാക്കി പൗരത്വം അനുവദിക്കുന്നത് ഏതു നീതിയാണ്. ഇരു സഭയിലും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ അപഹാസ്യമായ ന്യായീകരണത്തോടെ ബിൽ അവതരിപ്പിച്ച അഭ്യന്തര മന്ത്രി മതത്തിന്റെ പേരിൽ രാജ്യത്തെ നഗ്നമായി വിഭജിക്കുകയാണ്. ഇത് ജനാധിപത്യ ബോധമുള്ളവർ അനുവദിക്കരുതെന്നും ഇന്ത്യയുടെ മഹിതമായ ഭരണ ഘടനയെ സംരക്ഷിക്കാൻ സമര പരിപാടികളുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ രംഗത്ത് വരേണ്ടതുണ്ടെന്നും ആർ എസ് സി ആവശ്യപ്പെട്ടു.

സാമ്പത്തിക രംഗത്തെ തകർച്ച ഉൾപ്പെടെ ഗുരുതരമായ വിഷയങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചു വിടാൻ വർഗീയതയെ കൂട്ടുപിടിച്ച് പൗരന്മാർക്കിടയിൽ ഭിന്നത വളർത്താനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്. പ്രവാസലോകത്തെ നല്ലൊരുവിഭാഗം യുവജനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയിൽ ആർ എസ് സി അത്തരം ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയുക്കുന്നതായി കൺവീനറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP