Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രിസാല സ്റ്റഡി സർക്കിൾ മക്ക സെൻട്രൽ സാഹിത്യോത്സവ് 31ന്; സംഘാടന സമിതി രൂപീകരിച്ചു

രിസാല സ്റ്റഡി സർക്കിൾ മക്ക സെൻട്രൽ സാഹിത്യോത്സവ് 31ന്; സംഘാടന സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവിന്റെ ഭാഗമായി പതിനൊന്നാമത് എഡിഷൻ മക്ക സെൻട്രൽ സാഹിത്യോത്സവ് 31ന് മക്കയിലെ ബുഹൈറാത്തിൽ നടക്കും.

കലാലയം സാംസ്‌കാരിക വേദിയുടെ നേത്രത്വത്തിൽ നടന്ന യൂനിറ്റ് കലാരവത്തിനു ശേഷം മക്കയിലെ 30 ൽ അധികം വരുന്ന യൂനിറ്റുകളിൽ നടന്ന സാഹിത്യോത്സവുകളിൽ വിജയിച്ച മത്സരാർത്ഥികൾ 24 നു നടക്കുന്ന സെക്ടർ സാഹിത്യോത്സവുകളിൽ മത്സരിക്കും.അസീസിയ ,ജബൽനൂർ ,ഹറം ,കാക്കിയ ,നവാരിയ എന്നീ അഞ്ചു സെക്ടറുകളിൽ നിന്നും വിജയിക്കുന്ന മത്സരാര്ഥികളാണ് മക്ക സെൻട്രൽ സാഹിത്യോത്സവിൽ മാറ്റുരക്കുക .

ബഡ്സ് , കിഡ്‌സ് ,സബ് ജൂനിയർ, ജൂനിയർ, സെക്കൻഡറി , സീനിയർ ജനറൽ എന്നീ വിഭാഗങ്ങളിലായി 106 ഇനങ്ങളിലായി നൂറിലധികം മത്സരാർത്ഥികൾ സെൻട്രൽ സാഹിത്യോത്സവിൽ മത്സരിക്കും. സെൻട്രൽ സാഹിത്യോത്സവിൽ വിജയിക്കുന്ന മത്സരാർത്ഥികൾഫെബ്രുവരി 7 നു ജിദ്ദയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും.

സാഹിത്യോത്സവ് വിജയത്തിനായി TS ബദറുദ്ധീൻ തങ്ങൾ മുഖ്യ രക്ഷാദികാരിയായി സാഹിത്യോത്സവ് സംഘാടക സമിതി നിലവിൽ വന്നു സൈതലവി സഖാഫി(ചെയർമാൻ )ശാഫി ബാഖവി, ജലീൽ മാസ്റ്റർ, മുഹമ്മദ് മുസ്ല്യാർ, യാസിർ സഖാഫി(വൈ .ചെയർമാൻ ) നാസർ ഹാജി കൊടുവള്ളി(കൺവീനർ )ഹനീഫ അമാനി , ശിഹാബ് കുറുകത്താണി, ജമാൽ മുക്കം, ഹംസമേലാറ്റൂർ, അൻവർ പെരിങ്ങളം കബീർ താഴെ ചൊവ്വ (ജോ .കൺവീനർ ) ഉസ്മാൻ കറുകത്താണി, ലത്തീഫ് ഹാജി, ഹുസൈൻ ഹാജി കൊടിഞ്ഞി, YP റഹീം, അൻവർ കൊളപ്പുറം, (ഫിനാൻസ്)റഷീദ് അസ്ഹരി, സക്കീർ ഫറോക്ക്, യഹ് യ അരീക്കോട്, നിസാം അരീക്കോട്, അഷ്‌റഫ് കോട്ടക്കൽ, സലാം ഇരിമ്പുഴി ( സ്റ്റേജ് & ലൈറ്റ് സൗണ്ട് )നാസർ തച്ചംപൊയിൽ, ശെരീഫ് പുത്തൻപള്ളി, കബീർ ബുഹൈറാത്,റസാഖ് കൊടുക്, അബ്ദുൽ റഹ്മാൻ കാക്കിയ (ഫുഡ്)മുജീബ് വാഴക്കാട്, സിറാജ് വല്ല്യാപ്പള്ളി, (ഗിഫ്റ്റ് )ഹാമിദ് സൈനി, റഷീദ് വേങ്ങര, ശുഹൈബ് പുത്തൻ പള്ളി, അഷ്‌റഫ് ചെമ്പൻ, ശറഫുദ്ധീൻ കരുനാഗപള്ളി, ( ട്രാൻസ്‌പോട്ടേഷൻ)
ശറഫുദ്ധീൻ വടശ്ശേരി, ഖയ്യൂം ഖാദിസിയ്യ, അസീസ് കക്കാട്, (മീഡിയ & പബ്ലിസിറ്റി)മുഹമ്മദ് സഅദി, അഷ്‌റഫ് കാസർക്കോട്, സൈദ് തളിപ്പറമ്പ്, ഹംസകൊളപ്പുറം, അബ്ദുൽ റഹ്മാൻ നവാരിയ (വളേണ്ടിയേർസ്)അഷ്‌റഫ് പേങ്ങാട്, ഫിറോസ് സഅദി, ഷൗക്കത്തലി കോട്ടക്കൽ ( റിസപ്ഷൻ)ഇമാംഷാ വർക്കല,നൗഫൽ അരീക്കോട്, ഇസ്ഹാഖ് ഖാദിസിയ്യ, അബൂബക്കർ പുലാമന്തോൾ, ത്വയ്യിബ് അബ്ദുൽ സലാം, ലത്വീഫ് പറമ്പിൽ പീടിക, ശിഹാബ് എടക്കര, (പ്രോഗ്രാം )എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ മക്ക വാദി സലാമിൽ ചേർന്ന സംഘാടക സമിതി മീറ്റിംഗിൽ മുഹമ്മദ് ശാഫി ബാഖവി അധ്യക്ഷത വഹിച്ചു.

അബൂബക്കർ സഖാഫി പന്നൂർ ഉൽഘാടനം ചെയ്തു ഖയ്യൂം ഖാദിസിയ്യ സാഹിത്യോൽസവ് പദ്ധതി വിശദീകരിച്ചു സിഎം അബൂബക്കർ സഖാഫി, ഉസ്മാൻ കുറുകത്താണി, ഇസ്മായിൽ അഹ്‌സനി പുളിഞ്ഞാൽ, അഷ്‌റഫ് പേങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു . മുസ്തഫ പട്ടാമ്പി സ്വാഗതവും ഇമാംഷ വർക്കല നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP