Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ.എസ്.സി.ജിദ്ധ സിറ്റി നോർത്ത് സാഹിത്യോത്സവുകൾ ഇന്ന്

ആർ.എസ്.സി.ജിദ്ധ സിറ്റി നോർത്ത് സാഹിത്യോത്സവുകൾ ഇന്ന്

സ്വന്തം ലേഖകൻ

ജിദ്ധ: രിസാല സ്റ്റഡി സർക്കിൾ (RSC ) യുടെ പതിനൊന്നാമത് എഡിഷൻ ജിദ്ധ സിറ്റി, നോർത്ത് സെൻട്രൽ സാഹിത്യോത്സവ് ഇന്ന് ജിദ്ധയിൽ നടക്കും.10 കേന്ദ്രങ്ങളിൽ നടന്ന സെക്ടർ സാഹിത്യോത്സവ് പ്ര തിഭകൾ ആറ് വിഭാഗങ്ങളിലായി 106 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കും.


കിഡ്സ് , പ്രൈമറി,ജൂനിയർ,സെക്കണ്ടറി , സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 12 വേദികളിലായാണ് സാഹിത്യോത്സവ് നടക്കുന്നത്. വിവധ ഭാഷ പ്രസംഗങ്ങൾ,മാപ്പിള പാട്ട് ,കവിത പാരായണം, വ്യത്യസ്തത രചനാ മത്സരങ്ങൾ ,ദഫ്,കാലിഗ്രഫി,ഹൈകു,കൊളാഷ്,സ്‌പോട് മാഗസിൻ തുടങ്ങിയ നൂറോളം ഇനങ്ങളിലായാണ് മത്സരങ്ങൾ.

വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ ജിദ്ധയിലെ മത സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.ജിദ്ധയിലെ ആരോഗ്യ വ്യാപാര മേഖലയിലെ പ്രമുഖരും അതിഥിയായെത്തും.

അവസാന വട്ട ഒരുക്കങ്ങൾക്കായി ചേർന്ന സംഘാടക സമിതിയോഗം ചെയർമാൻ ഗഫൂർ വാഴക്കാട് ഉൽഘാടനം ചെയ്തു. അബ്ദുന്നാസിർ അൻവരി, മുഹ്‌സിൻ സഖാഫി, അഷ്റഫ് കൊടിയത്തൂർ, ബാവ ഹാജി കൂമണ്ണ, സാദിഖ് ചാലിയാർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്ത്വം നൽകി.സംഘാടക സമിതി കൺവീനർ ഖലീൽ കൊളപ്പുറം സ്വാഗതവും മൻസൂർ ചുണ്ടമ്പറ്റ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP