Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ പ്രവാസി സംരംഭകനിക്ഷേപഅന്തരീക്ഷം സാധ്യമാക്കണം -ആർ എസ് സി പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

കേരളത്തിൽ പ്രവാസി സംരംഭകനിക്ഷേപഅന്തരീക്ഷം സാധ്യമാക്കണം -ആർ എസ് സി പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

സ്വന്തം ലേഖകൻ

ജിദ്ദ : പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപങ്ങൾ നൽകി വൻകിട ഉല്പാദന വിതരണ മേഖലകളിൽ പങ്കാളികളാവാനുമുള്ള അവസരങ്ങൾ ഒരുക്കുന്നതിനും പ്രതേക സാമ്പത്തിക മേഖല രൂപപ്പെടുത്തി പ്രവാസി സംരംഭക ഹബ്ബുകൾക്ക് രൂപം നൽകണം. ഇതിനെ നിയന്ത്രിക്കുന്നതിന് ജില്ലാ ഘടകങ്ങൾ മുതൽ സംസ്ഥാന ഘടകങ്ങൾ വരെ പ്രവർത്തിക്കുന്ന സർക്കാർ തലത്തിൽ മുൻകൈ എടുത്ത് സഹകരണ സംഘങ്ങൾ രൂപപ്പെടുത്തണം എന്നും ആർ എസ് സി നിവേദത്തിൽ ആവശ്യപ്പെട്ടു.

നിലവിലെ സംരഭ നിയമങ്ങളും പരിസ്ഥിതി പരിരക്ഷയും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വലിയ ഭീഷണിയുയർത്തി കൊണ്ടിരിക്കുന്നു. കൗമാരകാലത്ത് തന്നെ പ്രവാസത്തിലെത്തുന്നു യുവാക്കൾ ദശകം കൊണ്ട് നേടുന്ന വൈദക്ത്യം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉപയോഗപ്പെടുത്താൻ നിലവിലെ നിയമ സംഹിതകളിൽ ക്രമീകരണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക നിക്ഷേപം, തൊഴിൽ വൈഭവം, സ്ഥിരോത്സാഹം എന്നിവ കൈമുതലായ യുവ പ്രവാസ സമൂഹത്തെ നാടിന്റെ പുരോഗതിക്കും ഭാവി തലമുറക്ക് പരിശീലനം നൽകുന്നത്തിനും വ്യവസായ സംരഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

പ്രവാസ സമൂഹത്തിന് സംരംഭങ്ങൾ ആരംഭിക്കുന്നതിനും സ്ഥിരം ജോലി ലഭ്യമാക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ച് സ്വയം സംരഭങ്ങൾ ആരംഭിക്കാൻ അനുമതി പത്രം നൽകുന്നതിനും ഒരു സ്ഥിരം സംവിധാനം രൂപപ്പെടുത്തണം. ചെറുകിട വൻകിട നിക്ഷേപങ്ങൾ സ്വീകരിച്ചു സംരംഭങ്ങൾ ആരംഭിക്കുന്നതും അവശ്യ വസ്തുക്കളുടെ ഉല്പാദന വിതരണ സംരഭങ്ങൾ ആരംഭിക്കുന്നതിനും ഇത്തരത്തിൽ രുപീകരിക്കുന്ന സഹകരണ സംഘത്തിനാവണം. ആർ എസ് സി പ്രതിനിധികളായി സാദിഖ് ചാലിയാർ, മൻസൂർ ചുണ്ടമ്പറ്റ, അബ്രാർ ചുള്ളിയോട്, അഷ്‌കർ അലി എന്നിവർ മീറ്റ് ദി ലീഡേഴ്സ് പരിപാടിയിൽ നിവേദനം കൈമാറി

പ്രതിപക്ഷ നേതാവിന് ആർ എസ് സി നിവേദനം നൽകി

ജിദ്ദ : പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപങ്ങൾ നൽകി വൻകിട ഉല്പാദന വിതരണ മേഖലകളിൽ പങ്കാളികളാവാനുമുള്ള അവസരങ്ങൾ ഒരുക്കുന്നതിനും പ്രതേക സാമ്പത്തിക മേഖല രൂപപ്പെടുത്തി പ്രവാസി സംരംഭക ഹബ്ബുകൾക്ക് രൂപം നൽകണം. ഇതിനെ നിയന്ത്രിക്കുന്നതിന് ജില്ലാ ഘടകങ്ങൾ മുതൽ സംസ്ഥാന ഘടകങ്ങൾ വരെ പ്രവർത്തിക്കുന്ന സർക്കാർ തലത്തിൽ മുൻകൈ എടുത്ത് സഹകരണ സംഘങ്ങൾ രൂപപ്പെടുത്തണം എന്നും ആർ എസ് സി നിവേദത്തിൽ ആവശ്യപ്പെട്ടു.

നിലവിലെ സംരഭ നിയമങ്ങളും പരിസ്ഥിതി പരിരക്ഷയും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വലിയ ഭീഷണിയുയർത്തി കൊണ്ടിരിക്കുന്നു. കൗമാരകാലത്ത് തന്നെ പ്രവാസത്തിലെത്തുന്നു യുവാക്കൾ ദശകം കൊണ്ട് നേടുന്ന വൈദക്ത്യം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉപയോഗപ്പെടുത്താൻ നിലവിലെ നിയമ സംഹിതകളിൽ ക്രമീകരണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക നിക്ഷേപം, തൊഴിൽ വൈഭവം, സ്ഥിരോത്സാഹം എന്നിവ കൈമുതലായ യുവ പ്രവാസ സമൂഹത്തെ നാടിന്റെ പുരോഗതിക്കും ഭാവി തലമുറക്ക് പരിശീലനം നൽകുന്നത്തിനും വ്യവസായ സംരഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

പ്രവാസ സമൂഹത്തിന് സംരംഭങ്ങൾ ആരംഭിക്കുന്നതിനും സ്ഥിരം ജോലി ലഭ്യമാക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ച് സ്വയം സംരഭങ്ങൾ ആരംഭിക്കാൻ അനുമതി പത്രം നൽകുന്നതിനും ഒരു സ്ഥിരം സംവിധാനം രൂപപ്പെടുത്തണം. ചെറുകിട വൻകിട നിക്ഷേപങ്ങൾ സ്വീകരിച്ചു സംരംഭങ്ങൾ ആരംഭിക്കുന്നതും അവശ്യ വസ്തുക്കളുടെ ഉല്പാദന വിതരണ സംരഭങ്ങൾ ആരംഭിക്കുന്നതിനും ഇത്തരത്തിൽ രുപീകരിക്കുന്ന സഹകരണ സംഘത്തിനാവണം. ആർ എസ് സി പ്രതിനിധികളായി സാദിഖ് ചാലിയാർ, മൻസൂർ ചുണ്ടമ്പറ്റ, അബ്രാർ ചുള്ളിയോട്, അഷ്‌കർ അലി എന്നിവർ മീറ്റ് ദി ലീഡേഴ്സ് പരിപാടിയിൽ നിവേദനം കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP