Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ എസ് സി സാഹിത്യോത്സവ് ഗൾഫ് ഫിനാലെ സമാപിച്ചു; യു എ ഇ ജേതാക്കൾ

ആർ എസ് സി സാഹിത്യോത്സവ് ഗൾഫ് ഫിനാലെ സമാപിച്ചു; യു എ ഇ ജേതാക്കൾ

സ്വന്തം ലേഖകൻ

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ കഴിഞ്ഞ മൂന്നു മാസമായി നടത്തിവന്ന സാഹിത്യോത്സവുകൾക്ക് ഗൾഫ് മത്സരങ്ങളോടെ പരിസമാപ്തിയായി. ആറ് ജിസിസി രാഷ്ട്രങ്ങളിൽ നിന്ന് യുഎഇ രണ്ടാം തവണയും ഗൾഫ് സാഹിത്യോത്സവ് കലാകിരീടം ചൂടി. വെർച്വൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ സാഹിത്യോത്സവ് ഗൾഫ് ഫിനാലെയിൽ സൗദി ഈസ്റ്റ്, യുഎഇ, സൗദി വെസ്റ്റ്, ഖത്വർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 408 പ്രതിഭകളാണ് പങ്കെടുത്തത്. പ്രാദേശിക ഘടകമായ യൂനിറ്റ് തലം തൊട്ട് സെക്ടർ, സെൻട്രൽ, നാഷനൽ തുടങ്ങിയ നാല് ഘട്ടങ്ങളിലൂടെ മത്സരിച്ച് വിജയികളായവരാണ് ഗൾഫ് മത്സരത്തിൽ മാറ്റുരച്ചത്. യഥാക്രമം സൗദി ഈസ്റ്റ്, ഖത്വർ എന്നീ രാജ്യങ്ങൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സൗദി ഈസ്റ്റിൽ നിന്നുള്ള ഷബീബ.പി, ഖത്വറിൽ നിന്നുള്ള ബുഷ്‌റ അഷ്‌കർ എന്നിവർ ഏറ്റവും കൂടുതൽ പോയിന്റ് നേടി സാഹിത്യോത്സവ് പ്രതിഭാപട്ടം കരസ്ഥമാക്കി. പ്രവാസികൾക്കിടയിലെ യുവതീ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ സാഹിത്യോത്സവിൽ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കഥ, കവിത, ഭാഷാ പ്രസംഗങ്ങൾ, ചിത്ര രചനകൾ, പ്രബന്ധം, കൊളാഷ്, മാഗസിൻ ഡിസൈൻ, സോഷ്യൽ ട്വീറ്റ് തുടങ്ങി 106 ഇനങ്ങളിലാണ് വിവിധ തലങ്ങളിൽ മത്സരങ്ങൾ നടന്നത്.

ഗൾഫ് സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി അധ്യക്ഷത വഹിച്ചു. അലി അക്‌ബർ സന്ദേശപ്രസംഗം നടത്തി. 'മാപ്പിളപ്പാട്ട് സ്വത്വവും സത്തയും' ചർച്ചക്ക് അഷ്‌റഫ് സഖാഫി പുന്നത്ത്, എ.പി മുസ്തഫ മുക്കൂട്, സിറാജുദ്ദീൻ മാട്ടിൽ എന്നിവർ നേതൃത്വം നൽകി. ഹിറ്റ് എഫ് എം റേഡിയോ അവതാരകൻ ഷാബു കിളിത്തട്ടിൽ പ്രസംഗിച്ചു. അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി സാഹിത്യോത്സവ് വ്യക്തിഗത പ്രതിഭകളെയും സിറാജുദ്ദീൻ മാട്ടിൽ സാഹിത്യോത്സവ് ജേതാക്കളെയും പ്രഖ്യാപിച്ചു. അഷ്‌റഫ് മന്ന, ശമീം കുറ്റൂർ, അഹ്മദ് ഷെറിൻ, നിസാർ പുത്തൻപള്ളി, അബ്ദുൽ അഹദ്
എന്നിവർ പങ്കെടുത്തു. യു എ ഇയിലാണ് ഗൾഫ് സാഹിത്യോത്സവ് സ്റ്റുഡിയോ സജ്ജീകരിച്ചത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP