Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിലെ വിമാനത്താവളത്തിലും സ്വദേശവത്കരണ നടപടികൾ തുടങ്ങി; ജിദ്ദ എയർപോർട്ടിലെ 1500 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദ്ദേശം നല്കി അധികൃതർ; പ്രവാസികൾ ആശങ്കയിൽ

സൗദിയിലെ വിമാനത്താവളത്തിലും സ്വദേശവത്കരണ നടപടികൾ തുടങ്ങി; ജിദ്ദ എയർപോർട്ടിലെ 1500 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദ്ദേശം നല്കി അധികൃതർ; പ്രവാസികൾ ആശങ്കയിൽ

ജിദ്ദ: നിരവധി വിദേശ തൊഴിലാളികളെ ആശങ്കയിലാക്കി സൗദി അറേബ്യയിലെ വിമാനത്താവ ളങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു.വിവിധ വിമാന കന്പനി ഏജൻസികൾ, ഗ്രൗണ്ട് സപ്പോർട്ട് സർവ്വീസ് ക ന്പനി എന്നിവിടങ്ങളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.

വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് എയർപോർട്ട് ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല അൽറൈമി വിദേശ വിമാന കന്പനികളോട് ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്യുന്ന 1500 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ വിദേശ കന്പനികൾക്ക് നിർദ്ദേശം നൽകി.

നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൗദിവൽക്കരണ സമിതിയും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് എയർപോർട്ടിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തും.എയർപോർട്ടിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP