Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇഖ്തിസാദ് കമ്പനിയിൽ നിന്നും അബ്ദുസ്സലാം പടിയിറങ്ങുന്നു; നാട്ടിലേക്ക് മടങ്ങുന്ന മലയാളി സഹപ്രവർത്തകന് യാത്രയയപ്പൊരുക്കി സഹപ്രവർത്തകർ

ഇഖ്തിസാദ് കമ്പനിയിൽ നിന്നും അബ്ദുസ്സലാം പടിയിറങ്ങുന്നു; നാട്ടിലേക്ക് മടങ്ങുന്ന മലയാളി സഹപ്രവർത്തകന് യാത്രയയപ്പൊരുക്കി സഹപ്രവർത്തകർ

നീണ്ട 21 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം അൽ ഇഖ്തിസ്സാദ് കമ്പനിയിൽ നിന്നും സേവനമവസാനിപ്പിച്ച് അബ്ദുസ്സലാം യാത്രയാകുന്നു. 1997 ൽ സേവനമാരംഭിച്ച് സീനിയർ സർവീസ് എഞ്ചിനീയറായി വിരമിക്കുന്ന സലാം കമ്പനിയിൽ വരുന്ന കാലത്ത് മലയാളികളായി സാങ്കേതിക സേവന രംഗത്ത് അധികമാരും ഉണ്ടായിരുന്നില്ല.

എന്നാൽ അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ട് മലയാളികളായ ഒരുപാട് സാങ്കേതിക വിദഗ്ദ്ധരെ കമ്പനിയുടേതായി പരിപോഷിപ്പിച്ചെടുക്കുവാനും ജിദ്ദയിലെ വിവര സാങ്കേതിക രംഗത്ത് മലയാളികൾക്കൊരു മേൽവിലാസമുണ്ടാക്കുവാനും സാധിച്ചു.

ഫ്‌ളമിംഗോ മാളിലെ ബാർബിക്യു റെസ്റ്റാറന്റിലൊരുക്കിയ പ്രൗഢമായ വിടവാങ്ങൽ ചടങ്ങിൽ ജിദ്ദ ബ്രാഞ്ച് മാനേജർ ഫാദി അവാദ് അബ്ദുസ്സലാമിന് കമ്പനിയുടെ ഉപഹാരവും വിശിഷ്ടസേവാ ഫലകവും സമ്മാനിച്ചു.

അബ്ദുൽ ജലീൽ കാരിയോടൻ, മാരിയോ, അഹ്മദ് വഹ്ശി തുടങ്ങിയവർ സംസാരിച്ചു. ശേഷം സലാം വികാര നിർഭരമായ മറുപടി പ്രസംഗം നടത്തി. മാതൃകാപരമായ സേവനത്തിനും ഉപഭോക്തക്കളുമായി വളരെ നല്ല ബന്ധം സ്ഥാപിച്ച് കമ്പനിയുടെ യശസ്സുയർത്തിയതിനും മാനേജർ അബ്ദുസ്സലാമിനെ പ്രത്യേകം അനുമോദിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ് അബ്ദുസ്സലാം .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP