Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ഇക്‌ബാൽ പള്ളിക്കൽ ബസാറിന് യാത്രയയപ്പും നോമ്പ് തുറയും സംഘടിപ്പിച്ചു

ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ഇക്‌ബാൽ പള്ളിക്കൽ ബസാറിന് യാത്രയയപ്പും നോമ്പ് തുറയും സംഘടിപ്പിച്ചു

ജുബൈൽ: നീണ്ട കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജുബൈൽ കെഎംസിസിയുടെ മുതിർന്ന നേതാവും, ഹോസ്പിറ്റൽ ഏരിയ കെഎംസിസി ജനറൽ സെക്രട്ടറിയും ആയിരുന്ന ഇക്‌ബാൽ പള്ളിക്കൽ ബസാറിന് ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി പ്രൗഢഗംഭീരവും സേ്നഹോഷ്മളവുമായ യാത്രയയപ്പും സൗഹൃദ നോബ് തുറയും ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ വെച്ച് സംഘടിപ്പിച്ചു. ജുബൈൽ കെഎംസിസിയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

കെഎംസിസി ഹോസ്പിറ്റൽ ഏരിയ ജനറൽ സെക്രട്ടറി ശിഹാബ് കൊടുവള്ളി സ്വാഗതം പറഞ്ഞ യാത്രയയപ്പ് ചടങ്ങിൽ ഹോസ്പിറ്റൽ ഏരിയ പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി യുടെയും ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെയും വൈസ് പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ ഉത്ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി റാഫി ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് ജുബൈൽ കെഎംസിസി നേതാക്കളായ ഹമീദ് പയ്യോളി, അനസ് വയനാട്, മുഹമ്മദ് കുട്ടി മാവൂർ, ഇബ്രാഹിംകുട്ടി താനൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഇക്‌ബാൽ പള്ളിക്കൽ ബസാറിനുള്ള പ്രത്യേക ഉപഹാരം ജുബൈൽ കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ബാവ പള്ളിക്കൽ ബസാർ നൽകി. ബഷീർ വെട്ടുപാറ, ബഷീർ കൂളിമാട്, അബൂബക്കർ കാസർകോഡ്, ഹമീദ് ആലുവ, മുഫസ്സിൽ തൃശൂർ, ജുനൈദ് തിരുവനന്തപുരം, യാസിർ മണ്ണാർക്കാട്, ഷമീർ എടവണ്ണപറ, യാസിർ cp, ഷിബു കവലയിൽ, മുഹമ്മദ്ഷാ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. റാഫി കൂട്ടായി, ഇല്യാസ് പെരിന്തൽമണ്ണ, ജമാൽ കൊയപ്പള്ളി, അലിയാർ, മുഹമ്മദ് അലി ആനിക്കാട്ടിൽ, നൗഫൽ തൃശൂർ, സലാം jfc തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ഷാമിൽ ആനിക്കാട്ടിൽ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP