Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രസിഡന്റ് ചെമ്പൻ അബ്ദു ഹാജിക്ക് യാത്രയയപ്പ് വെള്ളിയാഴ്ച

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രസിഡന്റ് ചെമ്പൻ അബ്ദു ഹാജിക്ക് യാത്രയയപ്പ് വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

ജിദ്ദ : 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റുവൈസ് ഏരിയ കെഎംസിസി മുൻ പ്രെസിഡന്റും നിലവിലെ ചെയർമാനുമായ ചെമ്പൻ അബ്ദു ഹാജിക്ക് ഓഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 8.30 നു റുവൈസ് മലബാരി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നല്കാൻ റുവൈസ് ഏരിയ കെഎംസിസി കമ്മിറ്റി തീരുമാനിച്ചു. പരിപാടിയിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും റുവൈസിലെ പഴയ കാല കെഎംസിസി നേതാക്കളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

സെപ്റ്റംബര് 19 നു റുവൈസിൽ നിന്നും മദീന സിയാറ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.കഴിഞ്ഞ റമദാനിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സി. എച്ച്. സെന്റർ/ ശിഹാബ് തങ്ങൾ റിലീഫ് സെൽ കളക്ഷൻ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച റുവൈസ് ഏരിയ കെഎംസിസി പ്രവർത്തകരെ യോഗം അഭിനന്ദിച്ചു.

യോഗത്തിൽ റുവൈസ് ഏരിയ കെഎംസിസി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് ഉത്ഘാടനം ചെയ്തു.മുഹമ്മദ് റഫീഖ് , ലത്തീഫ് കൊണ്ടോട്ടി, ഷഫീഖ് പൊന്നാനി, സലിം കരിപ്പോൾ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രെഷറർ കെ.എൻ. എ. ലത്തീഫ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP