Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാബിൻ എഫ്.സി വിജയാഘോഷം സംഘടിപ്പിച്ചു

സാബിൻ എഫ്.സി വിജയാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ:ജിദ്ദയിൽ നടന്ന സൗദി ഇന്ത്യൻ ഫുട്്ബാൾ ഫോറം ( സിഫ്) ഫുട്്ബാൾ ടൂർണമെന്റിൽ എ ഡിവിഷൻ വിജയികളായ ശറഫിയ്യ ട്രേഡിങ് സാബിൻ എഫ്.സി ടീം അംഗങ്ങളും കുടുംബങ്ങളും ഒത്ത് ചേർന്ന് വിജയാഘോഷം സംഘടിപ്പിച്ചു. സാഫിറോ ഹോട്ടലിൽ നടന്ന പരിപാടിയിൽ മുഹമ്മദ് അസ്്‌ലമിന്റെയും ക്ലബ്ബ് അംഗങ്ങളുടെയും ഗാനമേളയും അരങ്ങേറി. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.

ടീം മാനേജർ അനീസ് പൂങ്ങോട്, ചീഫ് കോച്ച് പി.ആർ ശഹീർ, അസിസ്റ്റന്റ് കോച്ച്‌സക്കീർ കൊടക്കാട്, നാസിഫ് നീലാംബ്ര, അമാനുള്ള, ശംസുദ്ദീൻ നീലാംബ്ര, ടീം ക്യാപ്്റ്റൻ തൗഫീഖ്, ഐ.എസ്.അൽ താരം സക്കീർ മാനുപ്പ, സന്തോഷ് ട്രോഫി താരം അഫ്്ദൽ മുത്തു, മികച്ച ഗോൾകീപ്പർക്കുള്ള അവർഡ് നേടിയ ശറഫുദ്ദീൻ പള്ളിപറമ്പൻ, ടൈറ്റാനിയം താരം സമാനത്ത് നസ്്‌റിൻ കൊച്ചു, ന്യൂകാസിൽ എഫ്.സി പ്രസിഡന്റ് യു.പി ഇസ്്ഹാഖ്, സി.കെ ശിബിലി തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.വി സഫീർ കൊട്ടപ്പുറം സ്വാഗതവും ഫഹദ് നീലാംബ്ര നന്ദിയും പറഞ്ഞു. അബ്്ദുൽ ഖാദർ ഖിറാഅത്ത് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP