Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാദിലെ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ഇല - ലിപി മിനിക്കഥ മത്സരവിജയികളെ പ്രഖ്യാപിച്ചു; അബ്ദുൽ റഷീദ് കെ. വയനാടിന്റെ 'ഏകലവ്യൻ' എന്ന കഥക്ക് ഒന്നാംസമ്മാനം

റിയാദിലെ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ഇല - ലിപി മിനിക്കഥ മത്സരവിജയികളെ പ്രഖ്യാപിച്ചു; അബ്ദുൽ റഷീദ് കെ. വയനാടിന്റെ 'ഏകലവ്യൻ' എന്ന കഥക്ക് ഒന്നാംസമ്മാനം

 റിയാദ്: റിയാദിലെ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച 'ഇല - ലിപി' മിനിക്കഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അബ്ദുൽ റഷീദ് കെ. വയനാടിന്റെ 'ഏകലവ്യൻ' എന്ന കഥക്കാണ് ഒന്നാംസമ്മാനം. സുധീഷ് വി എസ് മുണ്ടൂരിന്റെ 'സമർപണം', ഹഖ് ഇയ്യാടിന്റെ 'ഫ്രിഡ്ജ്' എന്നീ കഥകൾ രണ്ടും മൂന്നും സ്ഥാനത്തിന് അർഹമായി. ലിപി പബ്ലിക്കേഷൻസുമായി ചേർന്ന് നടത്തിയ മത്സരത്തിൽ നൂറ് വാക്കിൽ കവിയാത്ത രചനകളായിരുന്നു പരിഗണിച്ചത്.


ആകെ ലഭിച്ച 134 കഥകളിൽ നിന്ന് ജോസഫ് അതിരുങ്കൽ, നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാർഹമായ രചനകൾ തെരഞ്ഞെടുത്തത്. 5,000 രൂപ വില വരുന്ന പുസ്തകങ്ങളും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനവും 3,000 രൂപ, 1,500 രൂപ വിലക്കുള്ള പുസ്തകങ്ങളും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന രണ്ടും മൂന്നും സമ്മാനങ്ങളും ഡിസംബറിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ചെരാത്, ലിപി പബ്ലിക്കേഷൻസ് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP