Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാദിലെ ചെരാത് സാഹിത്യ വേദി ഇല - ലിപി മിനിക്കഥാ പുരസ്‌കാരത്തിനായി രചനകൾ ക്ഷണിച്ചു

റിയാദിലെ ചെരാത് സാഹിത്യ വേദി ഇല - ലിപി മിനിക്കഥാ പുരസ്‌കാരത്തിനായി രചനകൾ ക്ഷണിച്ചു

റിയാദ്: റിയാദിലെ ചെരാത് സാഹിത്യ വേദി കോഴിക്കോട് ലിപി പബ്ലിക്കേഷൻസിന്റെ സഹകരണത്തോടെ നടത്തുന്ന ഇല - ലിപി മിനിക്കഥാ മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. നൂറ് വാക്കിൽ കവിയാത്ത, മൗലികവും അച്ചടി മാധ്യമത്തിലോ സോഷ്യൽ മീഡിയയിലോ മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകളാണ് അയക്കേണ്ടത്.

ഒരാൾക്ക് മൂന്ന് രചനകൾ വരെ അയക്കാം. 5,000 രൂപ വില വരുന്ന പുസ്തകങ്ങളും ശിൽപവും പ്രശസ്തിപത്രവുമാണ് ഒന്നാംസമ്മാനം. 3,000 രൂപയുടെയും 1,500 രൂപയുടെയും പുസ്?തകങ്ങളും ശിൽപവും പ്രശസ്തിപത്രവും രണ്ടും മൂന്നും സമ്മാനങ്ങളായും നൽകും. പുരസ്?കാരത്തിനർഹമായ രചനകൾ ഉൾപ്പടെ മത്സരത്തിനായി ലഭിക്കുന്ന മികച്ച രചനകൾ ഉൾപ്പെടുത്തി ലിപി പബ്ലിക്കേഷൻസ് പുസ്തകം പ്രസിദ്ധീകരിക്കും.

ലോകത്തെവിടെയുമുള്ള മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. മുകളിൽ പറഞ്ഞ നിബന്ധനകളോടെ രചനകൾ അയക്കുക. ഇമെയിൽ: [email protected].തപാൽ വിലാസം : റഫീഖ് പന്നിയങ്കര, റഫ്‌സിലാസ്?, മാത്തറ, ഗുരുവായൂരപ്പൻ കോളേജ് പി.ഒ, കോഴിക്കോട് 673 014.
അവസാന തീയതി 2017 ഡിസംബർ 25.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP