Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓ ഐ സി സി ദമ്മാം എറണാകുളം ജില്ലാ കമ്മറ്റി ടി പി ഹസ്സനെ അനുസ്മരിച്ചു

ഓ ഐ സി സി ദമ്മാം എറണാകുളം ജില്ലാ കമ്മറ്റി ടി പി ഹസ്സനെ അനുസ്മരിച്ചു

ദമ്മാം: അന്തരിച്ച കെ പി സി സി ജനറൽ സെക്രട്ടറി ടി പി ഹസ്സനെ ഓ ഐ സി സി ദമ്മാം എറണാകുളം ജില്ലാകമ്മറ്റി അനുസ്മരിച്ചു .
സാധാരണക്കാരായ പ്രവർത്തകരുടെ വികാരം അറിയുന്ന തൊഴിലാളി നേതാവായിരുന്നു ടി പി എന്ന്  ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. താഴേതട്ടിൽ നിന്നും പടിപടിയായി ഉയർന്നു കെ പി സി സി ജനറൽ സെക്രട്ടറി, ഐ എൻ ടി യു സി എറണാകുളം ജില്ലാ പ്രസിഡണ്ട്, പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ടി പി ഹസ്സന്റെ വിയോഗം കോൺഗ്രസ്സിനും തൊഴിലാളി പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന സമ്മേളനം അഭിപ്രായപെട്ടു.

പി എം നജീബ് അനുശോചന യോഗം ഉൽഘാടനം ചെയ്തു. മൻസൂർ പള്ളൂർ , അഹമദ് പുളിക്കൽ, ബിജു കല്ലുമല, അബ്ദുൾ ഹമീദ്, അഡ്വ. സുധീന്ദ്രൻ അസാബു ഹുസൈൻ, ബൈജു കുട്ടനാട്, സക്കീർ ഹുസൈൻ, സത്താർ കൊല്ലം, നിഷാദ്, ഷാജി തൃശൂർ എന്നിവർ അനുശോചന പ്രസംഗം നടത്തി. അലി പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. സുധീർ ആലുവ സ്വാഗതവും  ആന്റണി നന്ദിയും രേഖപെടുത്തി.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP