Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബങ്ങളുടെ അവധിയാഘോഷമായി, നവയുഗം വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചു

കുടുംബങ്ങളുടെ അവധിയാഘോഷമായി, നവയുഗം വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നവയുഗം കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി വിനോദവിജ്ഞാന യാത്ര സംഘടിപ്പിച്ചു. ജുബൈലിലെ അൽ ബുഐനൈൻ ഫാം ആൻഡ് റിസോർട്ടിലേക്കാണ് വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചത്.

26 കുടുംബങ്ങൾ ഉൾപ്പെടെ തെരെഞ്ഞെടുക്കപ്പെട്ട അറുപതുപേർ യാത്രയിൽ പങ്കാളികളായി. പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളും, ആധുനികരീതിയിൽ കൃഷി നടത്തുന്ന ഗ്രീൻ ഹൗസുകളും, ചെടിത്തൈകൾ ഉൽപ്പാദിപ്പിക്കുന്ന നഴ്സറികളും, പശു, കുതിര, ഒട്ടകം എന്നിവയെ വളർത്തുന്ന ഫാമുകളും, ഉൾപ്പെടുന്ന ഫാമിലെ മനോഹരമായ ദൃശ്യങ്ങൾ, ഇന്ത്യയുടെ സ്മരണകൾ ഉണർത്തും. കുട്ടികൾക്കായി കളിസ്ഥലങ്ങളും, സ്വിമ്മിങ് പൂളും, കുതിരസവാരി അടക്കമുള്ള വിനോദങ്ങളും ഇവിടെയുണ്ട്. പച്ചക്കറികൾ നേരിട്ട് പറിച്ചെടുത്തു, വില്പനകേന്ദ്രത്തിൽ കൊണ്ടുപോയി തൂക്കി നോക്കി, വില നൽകി വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരുമിച്ചുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും, വിനോദപരിപാടികളുമായി, കുടുംബങ്ങളും കുട്ടികളും ഫാമിലെ ദിവസം ആഘോഷപൂർണ്ണമാക്കി.

നവയുഗം വനിതാവേദി സെക്രട്ടറി മിനി ഷാജി, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, നവയുഗം കേന്ദ്രനേതാക്കളായ ബെൻസി മോഹൻ, ഷാജി മതിലകം, സാജൻ കണിയാപുരം, ഷിബുകുമാർ, ശ്രീകുമാർ വെള്ളല്ലൂർ, മഞ്ജു അശോക്, ലാലു ശക്തികുളങ്ങര, കൃഷ്ണൻ, ഷഫീക്ക്, ആരതി എം.ജി എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP