Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂത്ത് ഇന്ത്യ ജുബൈൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കൾ

യൂത്ത് ഇന്ത്യ ജുബൈൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കൾ

ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ സംഘടിപ്പിച്ച രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്റിൽ ഗുഹ യുണൈറ്റഡ് ജുബൈൽ ജേതാക്കളായി. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗ്രാസ്‌ഹോപ്പർ എഫ് സി ജുബൈലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് ഗുഹ യുണൈറ്റഡ് കപ്പിൽ മുത്തമിട്ടത്. ജുബൈൽ അൽദന സ്റ്റേഡിയത്തിൽ തനിമ സോണൽ പ്രസിഡണ്ട് കെ ഉമറുദ്ധീൻ ടൂർണമെന്റ് കിക്കോഫ് നിർവഹിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഷാഫി, മികച്ച ഗോൾ കീപ്പർ ഹാരിസ് (ഗുഹ യുണൈറ്റഡ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലെ പുരസ്‌കാരത്തിന് സ്‌പോട്ടീവോ എഫ് സി ദമ്മാം അർഹരായി. വിജയികൾക്കുള്ള ട്രോഫിയും സമ്മാന തുകയും ടൈറ്റിൽ സ്‌പോൺസർ റെഡ് ജിഞ്ചർ റസ്റ്റോറന്റ് മാനേജർ ഹസ്മി റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും സമ്മാന തുകയും യൂത്ത് ഇന്ത്യ പ്രവിശ്യ ക്ലസ്റ്റർ പ്രസിഡന്റ് അമീൻ വി ചൂനൂരും വിതരണം ചെയ്തു നൗഷാദ് പികെ, ജയൻ തച്ചൻപാറ, അഡ്വേക്കേറ്റ് ആന്റണി, അഷ്റഫ് മുവാറ്റുപുഴ,റഷീദ് ടിപി, സൈഫുദ്ധീൻ പൊറ്റശേരി, നൂഹ് പാപ്പിനശ്ശേരി , സഫ്വാൻ, ഷാജഹാൻ മനക്കൽ എന്നിവർ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

ടൂർണമെന്റ് കൺവീനർ അബ്ദുല്ലാഹ് സഈദ്, ചാപ്റ്റർ പ്രസിഡന്റ് റയ്യാൻ മൂസ, സാലിഹ് (ഫിനാൻസ് ) നിയാസ്, അബ്ദുൽ ഗഫൂർ (രെജിസ്‌ട്രേഷൻ ) താരിഖ് (വളണ്ടീർ) സലിം, നബ്ഹാൻ (ടെക്‌നിക്കൽ ) ബന്ന, ഷബീർ (ലോജിസ്റ്റിക് ) എന്നിവർ നേതൃത്വം നൽകി. നിസ്സാർ , അസീസ് ഏ കെ എന്നിവർ സമാപന ചടങ്ങുകൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP