Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.ടി.എ.സി - ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്റ്റിവൽ; സോക്കർ ഫ്രീക്സും കാറ്റലോണിയ എഫ്.സിയും ചാമ്പ്യന്മാർ

യു.ടി.എ.സി - ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്റ്റിവൽ; സോക്കർ ഫ്രീക്സും കാറ്റലോണിയ എഫ്.സിയും ചാമ്പ്യന്മാർ

യു.ടി.എ.സി - ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്റ്റിവൽ ഫൈനലിന് ആവേശകരമായ പരിസമാപ്തി. ശബാബിയ ഗ്രൗണ്ടിൽ നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷി നിർത്തി അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക്സും സീനിയർ വിഭാഗത്തിൽ കാറ്റലോണിയ എഫ്.സിയും യു.ടി.എ.സി മൂന്നാം എഡിഷൻ ചാമ്പ്യന്മാരായി.

ആദ്യം നടന്ന അണ്ടർ 13 വിഭാഗം ഫൈനലിൽ സോക്കർ ഫ്രീക്‌സ് എതിരില്ലാതെ നാല് ഗോളുകൾക്ക് ജെ.എസ്.സി ജൂനിയർസിനെ തകർത്തു. ആദ്യ മിനുറ്റ് മുതലേ മുന്നേറ്റം നടത്തിയ സോക്കർ ഫ്രീക്‌സ് കുരുന്നുകൾ ജെ.എസ്.സി വലയത്തിലേക്ക് തുടരെ തുടരെ ഗോളുകൾ പായിച്ചു. ഹാട്രിക് നേടിയ നിഹാൽ ആണ് മാൻ ഓഫ് ദി ഫൈനൽ. സക്കറിയ ഒരു ഗോൾ നേടി.

അണ്ടർ 13 വിഭാഗത്തിൽ ടൂര്ണമെന്റിലെ മികച്ച താരമായി സോക്കർ ഫ്രീക്‌സിന്റെ നിഹാലിനെ തിരഞ്ഞെടുത്തു. ടാലെന്റ്‌റ് ടീൻസ് ഫെയർ പ്ലേയ് അവാർഡ് കരസ്ഥമാക്കി. മറ്റു വ്യക്തിഗത പുരസ്‌കാരങ്ങൾ : മികച്ച ഡിഫെൻഡർ - മാസിൻ (ജെ.എസ്.സി) , മികച്ച ഫോർവേഡ് - ആദിൽ റഹ്മാൻ (സോക്കർ ഫ്രീക്‌സ്), ബെസ്‌റ് ഗോൾ കീപ്പർ - ഡാനിഷ് (മലർവാടി സ്ട്രൈക്കേഴ്സ്) എന്നിവർ അർഹരായി.

കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ജെ.എസ്.സി - കാറ്റലോണിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. നാലാം മിനുട്ടിൽ ജബ്ബാറും 13 ആം മിനുറ്റിൽ അഹമ്മദും നേടിയ ഗോളിൽ മുന്നേറിയ കാറ്റലോണിയയെ അതെ നാണയത്തിൽ നാല് ഗോളുകൾ തിരിച്ചടിച്ചു ജെ.എസ്.സി മുന്നേറി. കളിയുടെ 23 ആം മിനുറ്റിൽ നിഷാദും, 29 ആം മിനുറ്റിൽ ഷറഫുദ്ദിനും, 33 ആം മിനുറ്റിൽ റമീസും, 40 ആം മിനുറ്റിൽ വീണ്ടും നിഷാദ് ആണ് കാറ്റലോണിയ വല കുലുക്കിയത്. അവസാന മിനിറ്റുകളിൽ അതിവേഗ മുന്നേറ്റം നടത്തിയ കാറ്റലോണിയ രണ്ടു ഗോളുകൾ കൂടി തിരിച്ചടിച്ച് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീട്ടി. 46 ആം മിനുറ്റിൽ ആദമും 50 ആം മിനുറ്റിൽ ഇമാദും ആണ് ഗോളുകൾ നേടിയത്. ജെ.എസ്.സി യുടെ ഷൂട്ടൗട്ട് ഷോട്ട് ഉജ്യോലമായി ഉപരോധിച്ച കാറ്റലോണിയ ഗോളി ടീമിന് വിജയവും ഒപ്പം ബെസ്റ്റ് ഗോൾ കീപ്പർ അവാർഡിനും അർഹനായി. ഇമാദ് ആണ് മാൻ ഓഫ് ദി ഫൈനൽ.

ടൂര്ണമെന്റിലെ മികച്ച താരമായി ജെ.എസ്.സി യുടെ ഷറഫുദ്ദിനെ തിരഞ്ഞെടുത്തു. സോക്കർ ബ്രതേർസ് ഫെയർ പ്ലേയ് അവാർഡ് കരസ്ഥമാക്കി. മറ്റു വ്യക്തിഗത പുരസ്‌കാരങ്ങൾ : മികച്ച ഡിഫെൻഡർ - ശിഹാബ് (ജെ.എസ്.സി) , മികച്ച ഫോർവേഡ് - തൗഫീഖ് (അൽ ഹസ്മി ന്യൂ കാസ്സിൽ കൊട്ടപ്പുറം) എന്നിവർ അർഹരായി.

മുഖ്യാതിഥി ഹാസ്‌കോ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ സിക്കന്ദറും മറ്റ് അതിഥികളായ അൽ കബീർ വെസ്റ്റേൺ റീജിയണൽ മാനേജർ ഉബൈദുള്ള, ബയേർ കമ്പനി എച്ച്.ആർ മാനേജർ ഫിലിപ്പ് ബുച്ച്മാൻ, ടി.എം.ഡബ്ല്യൂ.എ പ്രസിഡന്റ് അനീസ് എ.കെ, മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്റ് ഡയറക്ടർ മെഹ്താബ് അലി നന്ദി പ്രകാശനം നിർവഹിച്ചു. ജനകീയ സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന യു.ടി.എ.സി യുടെ ഈ വർഷത്തെ അടുത്ത ഇവന്റ് ഹോക്കി ടൂർണമെന്റ് ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹാഷിർ അമീറുദ്ദിനും റാഫി ബീമാപള്ളിയും അവതാരകരായ സമ്മാനദാന ചടങ്ങുകൾക്ക് ക്ലബ് പ്രതിനിധികൾ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP