Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദീനയിൽ ഇനി മുഴുസമയ വിഖായ സേവനം ലഭ്യമാകും; മദീന വിഖായ നിലവിൽ വന്നു

മദീനയിൽ ഇനി മുഴുസമയ വിഖായ സേവനം ലഭ്യമാകും; മദീന വിഖായ നിലവിൽ വന്നു

സ്വന്തം ലേഖകൻ

മദീന: സമസ്ത ഇസ്ലാമിക് സെന്റർ മദീന കമ്മിറ്റിക്ക് കീഴിൽ എസ്‌കെഎസ്എസ്എഫ് ന് കീഴിലെ സന്നദ്ധ സേവന വിഭാഗമായ വിഖായ നിലവിൽ വന്നു. മുഴുവൻ സമയം പ്രവാചക നഗരിയിൽ കർമ്മ നിരതരാകുന്ന നിലയിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ഹജ്ജ്, ഉംറ തീർത്ഥാടർക്കുള്ള സഹായ സേവനങ്ങൾക്ക് പുറമെ മദീന പ്രവാസികളുടെ കണ്ണീരൊപ്പാനും ആവശ്യമുള്ള സഹായ പ്രവർത്തനങ്ങൾക്കും മദീന വിഖായ പ്രവർത്തകർ സദാ സന്നദ്ധമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്‌പോർട്ട് സേവനങ്ങൾ, മരണാന്തര കർമ്മങ്ങൾ, ആതുര സേവനം തുടങ്ങി വിവിധ മേഖലകളിൽ വിവിധ വിംഗുകളിലായി മദീനയിൽ വിഖായക്ക് കീഴിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി വിഖായ മദീനയിൽ കർമ്മ നിരതരാകും.

സമസ്ത ഇസ്ലാമിക് സെന്ററിൽ ചേർന്ന മദീന വിഖായ കൗൺസിൽ മീറ്റ് അഷ്‌റഫ് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എസ്ഐസി പ്രസിഡന്റ് ശിഹാബ് സ്വാലിഹി അധ്യക്ഷത വഹിച്ചു.ശരീഫ് കാസർഗോഡ്, ജുനൈദ് മാസ്റ്റർ എന്നിവർ വിവിധ വിശയങ്ങളിൽ ക്ലാസെടുത്തു. ഗ്രൂപ്പ് ചർച്ചക്ക് നഫ്‌സൽ മാസ്റ്റർ നേതൃത്വം നൽകി. ബഷീർ മാസ്റ്റർ അവലോകനം നടത്തി.

പ്രധാന ഭാരവാഹികളായി മുഹമ്മദ് മുസ്ലിയാർ കാവനൂർ (ചെയർമാൻ),
ജുനൈദ് മാസ്റ്റർ കൈവേലിക്കടവ് (ജന: കൺവീനർ), സലാം ബദർ (ട്രഷറർ), അഷ്റഫ് തില്ലങ്കേരി (വിഖായ ക്യാപ്റ്റൻ) എന്നിവരെയും സഹഭാരവാഹികളായി നൗഷാദ് ഇർഫാനി, അഷ്‌റഫ് അഴിഞ്ഞിലം, മഹ്ബൂബ് കീഴ്പറമ്പ് (വൈസ് ചെയർമാന്മാർ), അഷ്‌റഫ് ഓമാനൂർ, ഫൈസൽ വെളിമുക്ക്, സലാം ചെർപ്പുളശ്ശേരി (ജോയിന്റ് കൺവീനർമാർ), ബശീർ മാസ്റ്റർ, അശ്ക്കർ വേങ്ങര (ഓർഗനൈസിങ്ങ് കൺവീനർമാർ), സുനീർ പാലത്തിങ്ങൽ(വൈസ് ക്യാപ്റ്റൻ) എന്നിവരെയും തിരഞ്ഞെടുത്തു. സൈദ് ഹാജി മുന്നിയൂർ, ശരീഫ് കാസർകോട് എന്നിവരാണ് രക്ഷാധികാരികൾ. സുലൈമാൻ പണിക്കരപ്പുറായ സ്വാഗതവും സുനീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP