Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉംറ നിർവഹിക്കാൻ എത്തിയ തിരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സൈദ് കരിപ്പോളിന് സ്വീകരണം നൽകി

ഉംറ നിർവഹിക്കാൻ എത്തിയ തിരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സൈദ് കരിപ്പോളിന് സ്വീകരണം നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: ഉംറ നിർവഹിക്കാൻ വന്ന തിരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സൈദ് കരിപ്പോളിന് റുവൈസ് ഏരിയ കെഎംസിസി സ്വീകരണം നൽകി. റുവൈസ് കെഎംസിസി വൈസ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് മുസ്തഫ ചെമ്പൻ പരിപാടി ഉത്ഘാടനം ചെയ്തു.

മുസ്തഫ ആനക്കയം, ശരീഫ് മുസ്ലിയാരങ്ങാടി, സലീം കരിപ്പോൾ, മുഹമ്മദ് കാടാമ്പുഴ, നാസർ കോഡൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. റുവൈസ് കെഎംസിസി വക ഉപഹാരം സയ്യിദ് മുഹ്ദാർ തങ്ങൾ സൈദ് കരിപ്പോളിന് നൽകി.

സൈദ് കരിപ്പോൾ മറുപടി പ്രസംഗം നടത്തി. കെഎംസിസി പ്രവർത്തകർ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്നും ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

റുവൈസ് കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സെക്രട്ടറി ഫിറോസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP