Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ വടക്കാങ്ങരയിൽ സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ വടക്കാങ്ങരയിൽ സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മക്കരപ്പറമ്പ : കോവിഡ് -19 പ്രതിരോധ സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്തിലെ വിവിധ പള്ളികളിൽ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്ത 65 വയസ്സിന് മുകളിലുള്ള വൃദ്ധരായ വിശ്വാസികൾക്ക് സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു. കോട്ടൻ തുണികളിൽ പാർട്ടി സ്വന്തമായി നിർമ്മിച്ചുണ്ടാക്കിയ മാസ്‌കുകൾ അലക്കി വീണ്ടും ഉപയോഗിക്കുവാൻ പറ്റുന്നവയാണ്.

മാസ്‌ക് വിതരണത്തിന് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ, സി.കെ ബഷീർ, റഷീദ് കൊന്നോല, ഹാഫിസ്, കെ.ടി മുഹമ്മദലി, സാഹിൽ മുബാറക് എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP