Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദി വൈസ്മെൻ ഇന്റർനാഷണൽ ദമ്മാം സ്റ്റോറി ടെ്ല്ലിങ് മത്സരം സംഘടിപ്പിച്ചു

ദി വൈസ്മെൻ ഇന്റർനാഷണൽ ദമ്മാം സ്റ്റോറി ടെ്ല്ലിങ് മത്സരം സംഘടിപ്പിച്ചു

ദി വൈസ്മെൻ ഇന്റർനാഷണൽ ദമ്മാം അബ്ദുല്ല ഫൗദ് കോമ്പൗണ്ട് , ദമ്മാമിൽ വച്ചു 'സ്റ്റോറി ടെല്ലിങ് ആൻഡ് എക്‌സ്‌ടെപോർ കോപെറ്റിഷൻ ' എന്ന പേരിൽ സ്റ്റോറി ടെല്ലിങ് മത്സരം നടത്തി. ദമ്മാം ഖോബാർ ഏരിയയിൽ നിന്നും അൻപതോളം കുട്ടികൾ പങ്കെടുത്തു.

കിഡ്സ് , സബ് ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളായാണ് മത്സരം സങ്കടിപ്പിച്ചത്. മിസ്റ്റർ വിനു പി വി , മിസ്റ്റർ നവീൻ ബേബി മഴുവഞ്ചേരി എന്നിവർ വിധികർത്താക്കളായി വന്ന മത്സരത്തിൽ അലീസ അനീഷ് കിഡ്‌സിലും, കൃഷ്ണ സന്ദീപ് ഹരി സബ് ജൂനിയറിലും, ജോഷ്വാ മാഞ്ഞൂരാൻ ജൂനിയറിലും, ക്രിസ്റ്റിന ജേക്കബ് സീനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജോസഫ് മാത്യു (വൈസ് പ്രസിഡന്റ് വൈസ്മെൻ ദമ്മാം) അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ മിസ്റ്റർ ഷൈൻ മാഞ്ഞൂരാൻ (സെക്രട്ടറി വൈസ്മെൻ ദമ്മാം) സ്വാഗതം പറയുകയും, ജയശ്രീ മുരളീധരൻ ( പ്രിൻസിപ്പൽ അൽ ഖൊസാമാ ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ ഖോബാർ )ഉൽഘാടനം ചെയ്യുകയും ചെയ്തു. പി റ്റി അലൈവി (ജീവൻ ടി.വി) , മിസ്റ്റർ അനിൽ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ടി .വി ) ,മിസ്റ്റർ ചെറിയാൻ കിടങ്ങന്നൂർ (മംഗളം )എന്നിവർ ആശംസ പ്രസംഗം നടത്തി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി . ബിജി വിപിൻ (പ്രസിഡന്റ് വൈസ് മെനറ്റ് )നന്ദി രേഖപ്പെടുത്തി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP