Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം

റിയാദ്: സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള റിക്രൂട്ടിങ് ഫീസിൽ വർധന വരുത്തില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ ഇലക്ട്രോണിക് വിസാ സർവീസ് നിലവിൽ വരുന്ന സാഹചര്യത്തിൽ ഡൊമസ്റ്റിക് വിസാ ചാർജുകൾ വർധിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങളെയാണ് മന്ത്രാലയം തള്ളിക്കളഞ്ഞത്. നിലവിൽ 2000 റിയാൽ എന്നുള്ളത് 2300 റിയാലായി വർധിക്കുമെന്ന വാർത്തയാണ് മന്ത്രാലയം തള്ളിയത്. ഇലക്ട്രോണിക് വിസാ സർവീസ് നിലവിൽ വരുമ്പോഴും പഴയ ഫീസ് തന്നെയായിരിക്കും ഈടാക്കുക.

റിക്രൂട്ട്‌മെന്റിന് അധിക ചാർജ് ഈടാക്കാനൊന്നും മന്ത്രാലയം ഇതുവരെ തീരുമാനിച്ചിട്ടില്ല. വിസ ലഭിക്കുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസുകളേയും മറ്റു കമ്പനികളേയും ആശ്രയിക്കുന്നവർക്കാണ് അധിക ഫീസ് അടയ്‌ക്കേണ്ടി വരുന്നതെന്ന് മന്ത്രാലയത്തിന്റെ റിയാദ് റീജിയൻ ഡയറക്ടർ ജനറൽ അബ്ദുള്ള എൽ ഒലയാൻ ചൂണ്ടിക്കാട്ടി. ലേബർ മിനിസ്ട്രിയുടെ വിമെൻസ് സെക്ഷൻ ഈസ്റ്റ് റിയാദിൽ ആരംഭിക്കുന്ന വേളയിലാണ് ഡയറക്ടർ ജനറൽ റിക്രൂട്ടിങ് ഫീസിനെച്ചൊല്ലി നിലവിലുള്ള സംശയത്തിന് മറുപടി നൽകിയത്.

ബിസിനസ് രംഗത്തുള്ള സ്ത്രീകൾക്കും മറ്റു യോഗ്യതയുള്ള സ്ത്രീകൾക്കും വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ സേവനം നൽകുന്നതിനാണ് റിയാദിൽ വിമൻസ് സെക്ഷൻ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. വീട്ടുവേലക്കാരികളെ കൂടാതെ ഡ്രൈവർമാരേയും ഇവർക്ക് റിക്രൂട്ട്‌ചെയ്യാം. റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾ പൂർണമായും പാലിക്കുന്ന ഏതൊരു സ്ത്രീക്കും ഇതുവഴി വീട്ടുവേലക്കാരികളേയും ഡ്രൈവർമാരേയും നിയമിക്കാം എന്നതാണ് മെച്ചം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP