Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌പോൺസർഷിപ്പ് മാറ്റം: തൊഴിലാളികളുടെ അപേക്ഷയിൽ അഞ്ചു ദിവസത്തിനകം തീർപ്പുകല്പിക്കണമെന്ന് മന്ത്രാലയം

സ്‌പോൺസർഷിപ്പ് മാറ്റം: തൊഴിലാളികളുടെ അപേക്ഷയിൽ അഞ്ചു ദിവസത്തിനകം തീർപ്പുകല്പിക്കണമെന്ന് മന്ത്രാലയം

റിയാദ്: തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്ന് സ്‌പോൺസർഷിപ്പ് മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളികളുടെ അപേക്ഷയിൽ അഞ്ചു ദിവസത്തിനകം തീർപ്പുകല്പിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് തൊഴിലാളികൾ സ്‌പോൺസർഷിപ്പ് മാറ്റം ആവശ്യപ്പെടുക. സ്‌പോൺസർഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയയ്ക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനാണ് അഞ്ചു പ്രവർത്തി ദിനം നൽകുന്നതെന്ന് മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്.

പുതിയ തൊഴിൽ ചട്ടം പ്രകാരം തൊഴിലാളിക്ക് എംപ്ലോയറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാവുക മൂന്ന് അവസരങ്ങളിലാണ്. നിതാഖാത്ത് പ്രകാരം സ്ഥാപനം ചുവപ്പ്, മഞ്ഞ വിഭാഗത്തിലുൾപ്പെട്ടതിനാൽ തൊഴിലാളിക്ക് വർക്ക് പെർമിറ്റോ ഇഖാമയോ ലഭ്യമാകാതിരിക്കുക, തൊഴിലാളി സൗദിയിൽ എത്തിയ ശേഷം മൂന്നു മാസം കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് കിട്ടാതിരിക്കുക, വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നൽകാതിരിക്കുക എന്നീ സന്ദർഭങ്ങളിൽ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാം.

എന്നാൽ മാറുന്നത് നിതാഖാത് മാർഗരേഖയിൽ പറഞ്ഞിട്ടുള്ള അടിസ്ഥാന നിബന്ധനകൾ പൂർത്തീകരിച്ച സ്ഥാപനത്തിലേക്കായിരിക്കണം. പുതുതായി സൗദിയിലെത്തിയ തൊഴിലാളി ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ മറ്റൊരു സ്‌പോൺസറെ കണ്ടെത്തുകയും പഴയ എംപ്ലോയർ അനുമതി നൽകുകയും ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്‌പോൺസർഷിപ്പ് മാറ്റത്തിനു പ്രഥമഘട്ടം പൂർത്തിയാക്കാം.
പുതുതായി വന്ന തൊഴിലാളി സൗദിയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും യോജിച്ച സ്‌പോൺസറെ കണ്ടെത്താതെ വന്നാൽ കരാർ കമ്പനികളിലേക്കോ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലേക്കോ സ്‌പോൺസർഷിപ്പ് മാറ്റാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP