Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

റിയാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

റിയാദ്: റിയാദ് - ജിദ്ദ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി സ്ത്രീയും കുട്ടിയും മരിച്ചു. രണ്ട് കുട്ടികളടക്കം അഞ്ചു പേർക്ക് പരുക്കേറ്റു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കൊണ്ടാണത്ത് ഷറഫുദ്ദീന്റെ ഭാര്യ കരിപ്പറമ്പ് ആബിദ പുള്ളാട്ട്(40), മൂത്തമകൾ ഷാഹിദയുടെ മകൻ അബ്ദുല്ല(ഒന്നര) എന്നിവരാണ് മരിച്ചത്.

റിയാദിൽനിന്ന് 400 കിലോമീറ്റർ അകലെ അഫീഫിനടുത്തെ ഹുമയാത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ജിദ്ദയിൽ നിന്നു റിയാദിലേയ്ക്ക് വരുമ്പോൾ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആബിദയും പേരക്കുട്ടിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ അൽഖസ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരുക്കേറ്റ ഷറഫുദ്ദീൻ, ഷാഹിദ, അവരുടെ ഭർത്താവ്, രണ്ട് മക്കൾ എന്നിവർ അൽഖസ്‌റ, അഫീഫ് ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP