Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് മാസം മുമ്പ് ജോലിക്കെത്തിയ മലയാളി എഞ്ചിനിയർമാരെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ സൗദിയിൽ പിടികൂടി; പൊലീസ് പിടിയിലായത് എട്ടോളം മലയാളികൾ; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന്റെ പേരിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം പെരുകുന്നു

ആറ് മാസം മുമ്പ് ജോലിക്കെത്തിയ മലയാളി എഞ്ചിനിയർമാരെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ സൗദിയിൽ പിടികൂടി; പൊലീസ് പിടിയിലായത് എട്ടോളം  മലയാളികൾ; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന്റെ പേരിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം പെരുകുന്നു

വ്യാജ സർട്ടിഫിക്കറ്റുകളുമായി പ്രവാസി ജീവിതത്തിന് ഇറങ്ങിത്തിരിക്കുന്നവർക്കെതിരെ സൗദി സർക്കാർ കർശന നടപടി സ്വീകരിച്ച് വരുകയാണ്.പ്രമുഖ സർവ്വകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഉന്നത ജോലികളിൽ പ്രവേശിക്കുന്നത് സ്ഥിരം സംഭവമായതിന്റെ പശ്ചാത്തലത്തിലാണ് വ്യാജന്മാരെ നിയന്ത്രിക്കാൻ കടുത്ത നടപടികളിലേക്ക് കടക്കാൻ സൗദി സർക്കാർ നിർബന്ധിതമായത്. സൗദി നിലപാട് കടുപ്പിച്ചതോടെ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം പെരുകുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടുന്നതിൽ മലയാളികളും ഒട്ടും പിന്നില്ലല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ സൗദിയിൽ നിയമനടപടി കാത്ത് നിരവധി മലയാളികൾ ആണ് ഉള്ളതെന്നാണ് സൂചന. ഏറ്റവുമൊടുവിലായി ആറുമാസങ്ങൾക്ക് മുമ്പ് പുതുതായി സൗദിയിലേക്ക് വന്ന എട്ട് മലയാളികളുടെ വ്യാജ സർട്ടിഫിക്കറ്റുകളാണ് പിടികൂടിയത്. ഇതിലുള്ള അറ്റസ്റ്റേഷനുകളും വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ എട്ട് പേരെയും കമ്പനി പിരിച്ചു വിട്ടു. പിരിച്ച് വിട്ടവരെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസങ്ങളിൽ വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ 76 ഇന്ത്യക്കാരെ പിടികൂടിയതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേർസ് ദമാം മേധാവി അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി വിദേശി തൊഴിലാളികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വ്യവസായ മന്ത്രാലയം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഈ പ്രക്രിയ തുടങ്ങി യതോടെയാണ് ഈ മേഖലയിലുള്ള നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റേഷനുകളും പിടിയിലാകന്നത്.

വ്യവസായ മന്ത്രാലയം വിദഗ്ധ തൊഴിലാളികളുടെ സർട്ടിഫിക്കറ്റ് പരിശോധനക്ക് വിധേയമാക്കി വ്യാജമെന്ന് കണ്ടെത്തിയവരെ നാട് കടത്തുകയാണ് ചെയ്യുക. വ്യാജ അറ്റസ്റ്റേഷൻ നടത്തിയതിന്റെ പേരിലും പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവൂം കേരളത്തിന് പുറത്ത് ഹൈദരാബാദ്, പൂണെ, ചെന്നൈ, ബെംഗ്ളൂരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പഠിച്ചവരാണ്.

ദമ്മാമിൽ പ്രമുഖ സഥാപനത്തിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ ഫാമിലി വിസക്ക് അപേക്ഷിച്ചപ്പോൾ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജ അറ്റസ്റ്റേഷൻ നടത്തി എന്നതിന്റെ പേരിൽ സ്ഥാപനം ജോലിയിൽനിന്ന് പിരിച്ച് വിട്ടതായും റിപ്പോർട്ടുണ്ട്. അൽഖോബാറിലെ പ്രമുഖ ആശുപത്രിയിൽ 4 വർഷമായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയുടെ സർട്ടിഫിക്കറ്റ് അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിടിക്കപ്പെട്ട് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതേ മാതൃകയിൽ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും പിടിക്കപെട്ടവരിലുണ്ട്.

അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ ഇവരെ ജോലിയിൽ നിന്ന് ഒഴിവാക്കി നാടുകടത്തുകയാണ് പതിവ്. എന്നാൽ വ്യാജ അറ്റസ്റ്റേഷനുമായി പിടിക്കപെടുന്നവരുടേത് കേസ് ആകുകയും പിഴയും തടവും ഉൽപെടെയുള്ള ശിക്ഷകൾ അനുഭവിക്കേണ്ടിയും വരും. എന്തായാലും തട്ടിപ്പുകളുമായി സൗദിയിലേക്ക് എത്തുന്ന മലയാളികളെ തേടി കനത്ത നിയമങ്ങളാണ് കാത്തിരിക്കുന്നതെന്ന് മറക്കാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP