Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൈക്കിൾ സഞ്ചാരത്തിന് വിട നൽകി അബ്ദുക്ക പ്രവാസത്തോട് വിട പറയുന്നു

സൈക്കിൾ സഞ്ചാരത്തിന് വിട നൽകി അബ്ദുക്ക പ്രവാസത്തോട് വിട പറയുന്നു

സ്വന്തം ലേഖകൻ

ജിദ്ദ: സൈക്കിളിൽ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി ചെമ്പൻ അബ്ദുൽ അസീസ് എന്ന പ്രവാസികളുടെ പ്രിയപ്പെട്ട അബ്ദുക്ക സൈക്കിൾ സഞ്ചാരം നിർത്തി പ്രവാസത്തോട് വിട പറയുന്നു.

സജീവ കെഎംസിസി പ്രവർത്തകനായ അബ്ദുക്കയുടെ ജീവിതത്തിലേക്ക് 2012 മുതലാണ്‌സൈക്കിൾ കടന്നു വന്നത്. അതിനു മുമ്പ് വിവിധ ആവശ്യങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും വേണ്ടി നടന്നു പോവാറായിരുന്നു പതിവ്. ഒരിക്കൽ ഇത് കണ്ട ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഇഖ്ബാൽ ആണ് ഇദ്ദേഹത്തിന് ഒരു സൈക്കിൾ സമ്മാനിച്ചത്. പിന്നീടുള്ള യാത്ര സൈക്കിളിലായി. ഇതിനിടെ പലപ്പോഴും സൈക്കിൾ കളവ് പോയ അനുഭവവും ഉണ്ട്. സൈക്കിൾ നഷ്ടപ്പെടുമ്പോൾ പുതിയത് വാങ്ങി വീണ്ടും സഞ്ചാരം തുടരുന്ന അദ്ദേഹം അടുത്ത മാസം ആദ്യ വാരം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

മലപ്പുറം ജില്ലയിലെ പറമ്പിൽ പീടിക പാലപ്പെട്ടിപ്പാറ സ്വദേശിയായ ചെമ്പൻ അബ്ദു 1992 നവംബര് 27 നാണു ജിദ്ദയിൽ എത്തിയത്. ജിദ്ദയിൽ എത്തി രണ്ടു ദിവസത്തിന് ശേഷം അൽ ഹംറയിലെ യിൽഡിസ്ലർ (Yildizlar) എന്ന റെസ്റ്റോറന്റിലെ ജോലിയിൽ പ്രവേശിച്ചു. 27 വർഷമായി ഇതേ ജോലിയിൽ ഇപ്പോഴും തുടരുന്നു.

തിരക്ക് പിടിച്ച ജോലിക്കിടയിലും സാമൂഹ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്ന അബ്ദുക്ക കെഎംസിസിയുടെ വിവിധ ഘടകങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. നിലവിൽ ജിദ്ദ - പെരുവള്ളൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ്, വള്ളിക്കുന്ന് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്, റുവൈസ് ഏരിയ കെഎംസിസി ചെയര്മാന് എന്നീ നിലകളിലും ജിദ്ദ എസ് ഐ സി, ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി, പെരുവള്ളൂർ യതീം ഖാന കമ്മിറ്റി എന്നിവയിലും പ്രവർത്തിക്കുന്നു. ഹജ്ജ് വേളയിൽ ഹാജിമാർക്ക് സേവനം ചെയ്യാൻ ജോലി അവധിയെടുത്തു അദ്ദേഹം മിനായിൽ ഉണ്ടാവാറുണ്ട്

100 വയസ് തികഞ്ഞ മുഹമ്മദ് കുട്ടി ഹാജി പിതാവും ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ മാതാവുമാണ്. ഭാര്യ ഫാത്തിമ . മക്കൾ: റിയാസ് (മക്ക) റഹീസ് , റുബീന, റാഹില , റസ്ലത്ത്ബന്ധപ്പെടാവുന്ന മൊബൈൽ നമ്പർ: 0501843481

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP