Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നര മാസം മുമ്പ് ജോലി തേടി എത്തിയ മലയാളി യുവാവ് സൗദിയിൽ അപകടത്തിൽ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

ഒന്നര മാസം മുമ്പ് ജോലി തേടി  എത്തിയ മലയാളി യുവാവ് സൗദിയിൽ അപകടത്തിൽ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ

ന്നര മാസം മുമ്പ് ജോലി തേടി സൗദിയിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു.തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടിൽ ഷാഹുൽ ഹമീദ് ആണ് മരിച്ചത്. വ്യാഴാഴ്ച മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെ അനേക്ക് എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സൗദി പൗരനും മരിച്ചു.

സഹയാത്രികരായ മറ്റ് രണ്ട് സ്വദേശികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹമീദും സൗദി പൗരനും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മദീനയിലെ ഒരു കമ്പനിയിൽ ജീവനക്കാരനാണ് ഷാഹുൽ ഹമീദ്. ഒന്നര മാസം മുമ്പാണ് ഹമീദ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. പിതാവ് നേരത്തെ മരിച്ചു. മാതാവ്: ഹലീമ ബീവി. സഹോദരങ്ങൾ: സക്കീർ, അഷ്റഫ്, ലൈല, സഫീദ, സജീദ. മൃതദേഹം സൗദിയിൽ ഖബറടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP