Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിദ്ദ കോഴിക്കോട് സെക്ടറിൽ എയർഇന്ത്യ വിമാന സർവ്വീസ് ഫെബ്രുവരി 16 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഓരോ യാത്രക്കാരനും 45 കിലോ ലഗേജ് കൊണ്ടുപോകാം

ജിദ്ദ കോഴിക്കോട് സെക്ടറിൽ എയർഇന്ത്യ വിമാന സർവ്വീസ് ഫെബ്രുവരി 16 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഓരോ യാത്രക്കാരനും 45 കിലോ ലഗേജ് കൊണ്ടുപോകാം

സ്വന്തം ലേഖകൻ

കോഴിക്കോട്-ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ വിമാന സർവിസ് ആരംഭിക്കുന്നത് നേരത്തേയാക്കി. അടുത്ത മാസം 16 മുതൽ സർവ്വീസ് ആരംഭിക്കും.ടിക്കറ്റ് ബുക്കിങ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആരംഭിച്ചിരുന്നു.

നേരത്തെ മാർച്ച് 29 മുതൽ എയർ ഇന്ത്യ സർവ്വീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. എങ്കിലും സർവ്വീസ് ഫെബ്രുവരിയിൽ തന്നെ ആരംഭിക്കുവാനുള്ള ശ്രമങ്ങളും തുടരുന്നതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നതാണ്.

ഇതിനിടെയാണ് ഫെബ്രുവരി 16 മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് ഇന്നലെ അധികൃതർ അറിയിച്ചത്. 747-400 ശ്രേണിയിൽ പെട്ട ജംബോ വിമാനമുപയോഗിച്ച് സർവ്വീസ് നടത്താൻ ഇക്കഴിഞ്ഞ ജൂലൈയിൽ തന്നെ എയർ ഇന്ത്യക്ക് ഡി.ജി.സി.എ അനുമതി നൽകിയിരുന്നു. നേരത്തെ അറിയിച്ചിരുന്നത് പോലെ തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ വീതമാണുണ്ടാകുക.

ജിദ്ദയിൽ നിന്ന് ഞായർ, വെള്ളി എന്നീ ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.05ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് തിങ്കൾ, ശനി ദിവസങ്ങളിൽ വൈകിട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും. 423 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഓരോ യാത്രക്കാരനും 45 കിലോ ലഗേജ് അനുവദിക്കും. നിലവിൽ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സൗദി എയർലൈൻസും, സ്പൈസ് ജെറ്റും മാത്രമാണ് സർവ്വീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP