Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദ - കോഴിക്കോട് ജംബോ വിമാനം 16 മുതൽ ; പ്രവാസികൾ ആഹ്‌ളാദത്തിൽ

ജിദ്ദ - കോഴിക്കോട് ജംബോ വിമാനം 16 മുതൽ ; പ്രവാസികൾ ആഹ്‌ളാദത്തിൽ

സ്വന്തം ലേഖകൻ

ജിദ്ദ: അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ജിദ്ദ - കോഴിക്കോട് എയർ ഇന്ത്യ ജംബോ വിമാനസർവീസ് ഈ മാസം 16 മുതൽ പുനരാരംഭിക്കുമ്പോൾ ജിദ്ദ ഉൾപ്പെടെ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള പതിനായിരക്കണക്കിന് പ്രവാസികൾ ഏറെ ആഹ്‌ളാദത്തിലാണ്. ജന പ്രതിനിധികളുടെയും മലബാർ ഡെവലെപ്‌മെന്റ് ഫോറം ഉൾപ്പെടെ വിവിധ സംഘടനകളുടെയും നിരന്തരമായ ശ്രമ ഫലമായിട്ടാണ് ജംബോ സർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുന്നത്. ജിദ്ദയിൽ നിന്നും അടുത്ത ഞായറാഴ്ച രാത്രി 11.15 നു പുറപ്പെടുവന്ന ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ 7.15 നു കരിപ്പൂരിൽ ഇറങ്ങും.

റൺവേ വികസനത്തിന്റെ പേരിൽ 2015 മെയ് മുതലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ജിദ്ദ - കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസ്, എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നിറുത്തി. ഇതോടെ മലബാറിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിലൂടെയും മുംബൈ, നെടുമ്പാശ്ശേരി വഴിയുമാണ് യാത്ര ചെയ്തിരുന്നത്. ചരുങ്ങിയ അവധിക്കു നാട്ടിൽ പോകുന്നവർക്കും കുടുംബ സമേതം യാത്ര ചെയ്യുന്നവർക്കും രോഗികൾക്കും ഇത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു.

423 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യ ജംബോ സർവീസ് പുനരാരംഭിക്കുന്നതോടെ ഈ റൂട്ടിലെ യാത്ര ക്ലേശം ഒരു പരിധി വരെ കുറയും. മലബാറിലെ ഉംറ തീർത്ഥാടകർക്കും പ്രസ്തുത സർവീസ് ഏറെ അനുഗ്രമാവും. വെള്ളി, ഞായർ ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കും ശനി, തിങ്കൾ ദിവസങ്ങളിൽ കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കുമാണ് ഇപ്പോൾ സർവീസ് തുടങ്ങുന്നത്.

യാത്രക്കരുടെ എണ്ണം നോക്കുമ്പോൾ ആഴ്ചയിൽ രണ്ടു ദിവസത്തെ സർവീസ് പര്യാപ്തമല്ല. സാധാരണക്കാരായ പ്രവാസികൾക്കും ജിദ്ദ - കോഴിക്കോട് നേരിട്ടുള്ള വിമാന സർവീസിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ മുമ്പുണ്ടായിരുന്നത് പോലെ ആഴ്ചയിൽ അഞ്ചു ദിവസം ജംബോ സർവീസ് വേണമെന്നാണ് പ്രവാസികളുടെ ആവശ്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP