Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണയെ കരുതി വീട്ടിലിരിക്കേണ്ടി വന്നവർ ഈ ജീവിയേയും പേടിക്കണം; കറുത്ത ഉറുമ്പിന്റെ ആക്രമണം സൗദിയിൽ വ്യാപകമാകുന്നു; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പ്

കൊറോണയെ കരുതി വീട്ടിലിരിക്കേണ്ടി വന്നവർ ഈ ജീവിയേയും പേടിക്കണം; കറുത്ത ഉറുമ്പിന്റെ ആക്രമണം സൗദിയിൽ വ്യാപകമാകുന്നു; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ കറുത്ത ഉറുമ്പിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തു. അതിനാൽ കോവിഡ് വൈറസിനെ മാത്രമല്ല, കറുത്ത ഉറുമ്പുകളെയും പേടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിദഗ്ദ്ധർ. ഉറുമ്പിന്റെ കടിയേറ്റാൽ അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എത്രയും പെട്ടെന്ന് ചികിത്സ തേടുകയാണ് വേണ്ടത്. ഗൗനിക്കാതിരുന്നാൽ ഒരുപക്ഷെ, മരണം വരെ സംഭവിച്ചേക്കാമെന്നും അധകൃതർ അറിയിച്ചു.

ഒരു മലയാളി ഇന്നലെ ഉറുമ്പു കടിയേറ്റ് മരിച്ചിരുന്നു. കരുനാഗപ്പള്ളി സ്വദേശി എം. നിസാമുദ്ദീൻ ആണ് മരിച്ചത്. കഴിഞ്ഞ വർഷം സൗദിയിൽ രണ്ടു മലയാളികളാണ് ഉറുമ്പ് കടിയേറ്റ് മരിച്ചത്. ചികിത്സ വൈകിയത് കാരണമാണ് മരണം സംഭവിച്ചത്. ഇപ്പോൾ ഇത്തരം ഉറുമ്പുകളുടെ സീസണാണ്. ആക്രമണ സാധ്യതയും കൂടുതലാണ്. അതിനാൽ കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. കുറച്ച് മുൻകരുതലുകൾ സ്വീകരിച്ചാൽ ഇതുമൂലമുള്ള മരണങ്ങൾ തടയുവാൻ സാധിക്കും.

ഉറുമ്പ് കടിച്ചാൽ തുടർന്ന് അനാഫൈലാക്ടിക് ഷോക്ക് എന്ന അവസ്ഥ അഥവാ കടുത്ത നെഞ്ചുവേദന, ഓക്കാനം, ശ്വാസതടസ്സം, വിയർപ്പ്, തലചുറ്റൽ, നാവുകുഴയൽ, ദേഹമാസകലം നീര് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ക്ഷണനേരം കൊണ്ട് മരണം സംഭവിക്കാം. ചിലപ്പോൾ അത് സെക്കൻഡുകളോ മിനിറ്റുകൾക്കോ ഉള്ളിൽ സംഭവിച്ചേക്കാം. അലർജി, ആസ്ത്മ രോഗമുള്ളവരിലാണ് മരണ സാധ്യതയേറുന്നത്. എന്നാൽ, എല്ലായിപ്പോഴും ഇവയുടെ ആക്രമണം മാരകമായിക്കൊള്ളണമെന്നില്ല. കടിയേറ്റ ഭാഗത്ത് ചെറിയ തോതിലുള്ള വീക്കം, ചൊറിച്ചിൽ, പഴുപ്പുണ്ടാക്കൽ എന്നിവ മാത്രമായും അനുഭവപ്പെടാം. എങ്കിലും എത്രയും വേഗം ചികിത്സ തേടുന്നതാണ് നല്ലത്.

'പാച്ചികൊണ്ടയില' അഥവാ 'സെന്നഅരിനെൻസിസ്' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതാണ് ഈ കറുത്തയിനം ഉറുമ്പുകൾ. ഇവയിൽ മാരക വിഷമുണ്ട്. സൗദി അറേബ്യയിൽ മനുഷ്യവാസമുള്ള പ്രദേശത്താണ് ഇവയെ കൂടുതലായി കാണുക. ജീർണിച്ച വസ്തുക്കൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന തീറ്റ. അതിനാൽ വീടുകളിൽ മാലിന്യം സൂക്ഷിക്കുമ്പോൾ പ്രത്യേക കരുതൽ നൽകേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP