Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മികച്ച തൊഴിൽ കണ്ടെത്താൻ വളരെയെളുപ്പം; സൗദിയിൽ പ്രൊഫഷൻ മാറാൻ അനുമതി നല്കുന്ന നിയമം മുഹ്‌റം ഒന്നു മുതൽ വീണ്ടും പ്രാബല്യത്തിൽ

ഇനി പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് മികച്ച തൊഴിൽ കണ്ടെത്താൻ വളരെയെളുപ്പം; സൗദിയിൽ പ്രൊഫഷൻ മാറാൻ അനുമതി നല്കുന്ന നിയമം മുഹ്‌റം ഒന്നു മുതൽ വീണ്ടും പ്രാബല്യത്തിൽ

നി പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് സൗദിയിൽ മികച്ച തൊഴിൽ കണ്ടെത്താൻ വളരെയെളുപ്പം.സൗദിയിൽ നിർത്തിവെച്ച സ്വകാര്യ മേഖലയിലെ പ്രൊഫഷൻ മാറ്റ സേവനം വിദേശികൾക്ക് വീണ്ടും ലഭ്യമാകും. സേവനം മുഹറം ഒന്നു മുതൽ വ്യവസ്ഥകളോടെ പുനരാരംഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പ്രഫഷൻ മാറ്റം നിർത്തി വെച്ചതോടെ ഫ്രീ വിസയിലെത്തിയിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായിരുന്നു.

ഏതെങ്കിലും തൊഴിൽവിസയിലെത്തി വിദ്യാഭ്യാസത്തിനനുസരിച്ച ജോലികളിലേക്ക് മാറുകയായിരുന്നു പ്രവാസികളുടെ പതിവ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഈ സേവനം നിർത്തിവയ്ക്കുകയായിരുന്നു.ഏതെങ്കിലുമൊരു തൊഴിൽ വിസയിലാണ് സാധാരണ പ്രവാസികൾ സൗദിയിലെത്താറ്. തുടർന്ന് വിദ്യാഭ്യാസത്തിനനുസരിച്ച ജോലികളിലേക്ക് മാറുകയായിരുന്നു പതിവ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിർത്തി വെച്ചിരുന്നു ഈ സേവനം. ഇതാണിപ്പോൾ വീണ്ടും പ്രാബല്യത്തിലാകുന്നത്.

ഇതിനു മുന്നോടിയായി സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രൊഫഷൻ മാറ്റം അനുവദിക്കുക. അതായത് പ്രൊഫഷൻ മാറ്റത്തിനുള്ള വ്യവസ്ഥകൾ പൂർണമാണെന്ന് കമ്പ്യൂട്ടർ സംവിധാനം അന്വേഷിച്ച് ഉറപ്പു വരുത്തും. പുതിയ ജോലി എൻജിനീയറിങ്, ആരോഗ്യം, അക്കൗണ്ടിങ് മേഖലയിലേക്കാണ് മാറുന്നതെങ്കിൽ പ്രായോഗിക പരിശീലനം സംബന്ധിച്ച രേഖ വേണ്ടി വരും.

കൗൺസിൽ ഓഫ് സൗദി എൻജിനീയേഴ്സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് എന്നിവയുമായി സഹകരിച്ചാണ് പ്രൊഫഷൻ മാറ്റ നടപടികൾ സിസ്റ്റം പൂർത്തിയാക്കുക. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. തൊഴിൽ വിപണി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമം വരുന്നതോടെ ഇന്ത്യക്കാരടക്കം നിരവധി ആളുകളുടെ തൊഴിൽ പ്രതിസന്ധിക്ക് പരിഹാരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP