Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് 19: വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത പിഴ ഉറപ്പ്; സ്‌കൂൾ അവധി ഇന്ത്യൻ സ്‌കൂളുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളെ ബാധിക്കില്ല; പ്രതിരോധ നടപടി ശക്തമാക്കി രാജ്യം

കോവിഡ് 19: വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത പിഴ ഉറപ്പ്; സ്‌കൂൾ അവധി  ഇന്ത്യൻ സ്‌കൂളുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളെ ബാധിക്കില്ല; പ്രതിരോധ നടപടി ശക്തമാക്കി രാജ്യം

സ്വന്തം ലേഖകൻ

ഊദിയിൽ കൂടുതൽ കൊവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ തങ്ങളുടെ ആരോഗ്യ യാത്രാ വിവരങ്ങൾ തെറ്റായി നൽകിയാൽ കടുത്ത പിഴ ചുമത്താനും നിർദ്ദേശം നല്കിയിട്ടുണ്ട്. യാത്രക്കാർ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

അന്താരാഷ്ട്ര വിമാന സർവീസുകളിൽ രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അഥോറിറ്റിയും ചേർന്ന് ശേഖരിക്കുന്നത്. ഈ ഘട്ടത്തിൽ യാത്രക്കാർ തെറ്റായ വിവരങ്ങൾ നൽകുകയോ അല്ലെങ്കിൽ വിവരം കൈമാറാതെ കടന്നു കളയുകയോ ചെയ്യുന്നത് കുറ്റകരമായി പരിഗണിച്ചാണ് നടപടി സ്വീകരിക്കുക. വിവരങ്ങൾ യാത്രയുടെ തുടക്കത്തിൽ തന്നെ വിമാന കമ്പനി അധികൃതർക്ക് കൈമാറണമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.

അനാസ്ഥ വരുത്തുന്നവരെ പ്രൊസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കും. ഗൗരവമനുസരിച്ച അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങൾ വഴി സൗദിയിൽ എത്തുന്നവർ വിവരങ്ങൾ മറച്ചുവെക്കാൻ പാടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയിൽ ഓരോ പൗരനും ബാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കൂട്ടിചേർത്തു.

സൗദിയിലെ അവധി ഇന്ത്യൻ സ്‌കൂളുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളെ ബാധിക്കില്ല

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സൗദിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഇന്ത്യൻ സ്‌കൂളുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളെ ബാധിക്കില്ല. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം അതത് തിയ്യതികളിൽ നടക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ന് മുതല് മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. വൈറസ് നിയന്ത്രണ വിധേയമാകുന്നത് വരെ അനിശ്ചിതമായാണ് അവധി പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്‌കൂളുകളിൽ വാർഷിക പരീക്ഷ നടക്കാനിരിക്കേയാണ് അവധി നിലവിൽ വന്നത്. എന്നാൽ സി.ബി.എസ്.ഇ നടത്തുന്ന ബോർഡ് പരീക്ഷകൾക്ക് രാജ്യത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ ഇളവു നൽകിയതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള തിയ്യതികളിൽ അതാത് സ്‌കൂളുകളിൽ വെച്ച് നടക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനുള്ള മതിയായ മുൻകരുതൽ നടപടികൾ സ്വീകരിച്ചായിരിക്കും പരീക്ഷ നടത്തുക. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാൻ എത്തുന്നതിന് പ്രത്യേക അനുമതി തേടിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌പെഷൽ അനുമതിക്കായി സ്‌കൂളിനെ സമീപിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾ നടത്തുന്ന മറ്റു ക്ലാസുകളിലെ പരീക്ഷകൾ അവധിക്ക് ശേഷം പുതിയ സമയക്രമം അനുസരിച്ച് നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP