Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദമ്മാം ഇന്ത്യൻ സ്‌കൂളിൽ ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് നൽകി വന്ന ഫീസിളവ് നിർത്തലാക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ

ദമ്മാം ഇന്ത്യൻ സ്‌കൂളിൽ ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് നൽകി വന്ന ഫീസിളവ് നിർത്തലാക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ

മ്മാം ഇന്ത്യൻ സ്‌കൂളിൽ ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് നൽകി വന്ന ഫീസിളവ് നിർത്തലാക്കി. ഫീസിളവ് നിർത്തിയതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി.

സർക്കുലർ മുഖേനയാണ് ഫീസിളവ് നിർത്തലാക്കിയ വിവരം രക്ഷിതാക്കളെ അറിയിച്ചത്. ഒന്നിലധികം വിദ്യാർത്ഥികളുള്ള രക്ഷിതാക്കൾക്കാണ് പുതിയ തീരുമാനം ബാധ്യതയാവുക. പകരം ആശ്വാസമായി കഴിഞ്ഞ അധ്യാന വർഷം മുതൽ സ്‌കൂൾ ഈടാക്കിയിരുന്ന ഫെസിലിറ്റി സപ്പോർട്ട് ഫീ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.

പത്ത് റിയാലാണ് ഈ ഇനത്തിൽ സ്‌കൂൾ ഈടാക്കി കൊണ്ടിരുന്നത്. പുതുക്കിയ ഫീസ് ഘടന സെപ്റ്റംബർ മുതൽ നിലവിൽ വരും. ഒന്നിലധികം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾ ഓരോ വിദ്യാർത്ഥിക്കും ഇനി മുതൽ മുഴുവൻ ഫീസ് തുകയും അടക്കേണ്ടി വരും.

എന്നാൽ രക്ഷിതാക്കളുമായോ, പാരൻസ് അസോസിയേഷനുകളുമായോ കൂടിയാലോചിക്കാതെ ഏക പക്ഷിയമായാണ് ഫീസിളവ് പിൻവലിച്ചതെന്ന പരാതിയാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP