Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഖുർമയിലുണ്ടായ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശി

അൽഖുർമയിലുണ്ടായ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശി

ത്വാഇഫ്: അൽഖുർമയിലുണ്ടായ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഡ്രൈവർ മരിച്ചു. മലപ്പുറം നിലമ്പൂർ അമരമ്പലം തട്ടാരുപ്പറമ്പിൽ വേണുഗോപാലാണ് (53) മരിച്ചത്.കഴിഞ്ഞ ദിവസം ഇയാൾ ഓടിച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

അൽഖുർമയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഗരീബിൽ പോയി വെള്ളം നിറച്ച് തിരിച്ച് വരുമ്പോഴാണ് അപകടം. തലക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. 23 വർഷമായി അൽഖുർമ കോഴി ഫാമിൽ ൈഡ്രവറായി ജോലി ചെയ്ത് വരികയായിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ: അനിത മോൾ. മക്കൾ: വിഷ്ണു ദാസ്, ജീഷ്ണു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP