Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഖർജ്ജിൽ വാഹനത്തിന്റെ ടയർ പൊട്ടി മറിഞ്ഞ് അപകടം; മലയാളി യുവാവ് മരിച്ചു; കാസർഗോഡ് സ്വദേശിയെ മരണം വിളിച്ചത് ഭാര്യ മൂന്നാം കുട്ടിക്ക് ജന്മം നല്കി രണ്ടാം ദിവസം

അൽഖർജ്ജിൽ വാഹനത്തിന്റെ ടയർ പൊട്ടി മറിഞ്ഞ് അപകടം; മലയാളി യുവാവ് മരിച്ചു; കാസർഗോഡ് സ്വദേശിയെ മരണം വിളിച്ചത് ഭാര്യ മൂന്നാം കുട്ടിക്ക് ജന്മം നല്കി രണ്ടാം ദിവസം

റിയാദ്: അൽഖർജ്ജിൽ വാഹനത്തിന്റെ ടയർ പൊട്ടി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് ലമരിച്ചു. അൽമറായി കമ്പനിയുടെ സബ് കോണ്ടാക്ട് കമ്പനിയായ ഹാദി നാസർ കമ്പനിയിലെ സെക്രട്ടറിയായ കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി റോബിൻ സെബാസ്റ്റിൻആണ് മരിച്ചത്. പരേതന് 36 വയസായിരുന്നു പ്രായം.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാൻ ടയർ പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പരേതെന്റ ഭാര്യ ഇന്നലെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ഭാര്യ അനു കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സാണ്.

മൃതദേഹം കിങ്ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ. അനന്തര നടപടികൾക്കായി കെ.എം.സി.സി ഭാരവാഹികൾ സുഹൃത്തുക്കൾക്കൊപ്പമുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP