Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനമിടിച്ച് മലയാളി മരിച്ചു; ബുറൈദയിലുണ്ടായ അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി

റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനമിടിച്ച് മലയാളി മരിച്ചു; ബുറൈദയിലുണ്ടായ അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ

ബുറൈദ: ബുറൈദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ ആണ് മരിച്ചത്.പരേതന് 51 വയസായിരുന്നു പ്രായം.

തിങ്കളാഴ്ച രാത്രി ബുറൈദ ശാറമിയയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വിദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 15 വർഷമായി പ്രവാസിയാണ്.

അവസാനമായി നാട്ടിൽ പോയിവന്നത് രണ്ടു വർഷം മുമ്പാണ്. ഏതാനും ദിവസങ്ങൾക്കുശേഷം നാട്ടിൽ പോകാനിരിക്കെയാണ് മരണം. ഭാര്യ: അൻസി ബഷീർ. മക്കൾ: മിഷാൽ ബഷീർ (19), ഫാത്തിമ ഷഹാന (14), അഷ്‌ന (11). മാതാവ്: പാത്തുമ്മകുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP