Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു; അബ്ബാസ് അവസാനമായി നാട്ടിലെത്തിയത് നാലു വർഷം മുമ്പ്; മൃതദേഹം ജിദ്ദയിൽ ഖബറടക്കുവാൻ തീരുമാനം

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു; അബ്ബാസ് അവസാനമായി നാട്ടിലെത്തിയത് നാലു വർഷം മുമ്പ്; മൃതദേഹം ജിദ്ദയിൽ ഖബറടക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. പാലക്കാട് സ്വദേശി തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് ആണ് മരിച്ചത്. 51 വയസായിരുന്നു പ്രായം. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു.

റുവൈസിലെ ഗ്യാസ് സ്റ്റേഷന് സമീപം മീൻകട നടത്തുകയായിരുന്നു. 20 വർഷത്തിലധികമായി ജിദ്ദയിലുള്ള ഇദ്ദേഹം അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയിട്ട് നാലു വർഷമായി. ഭാര്യ: ലൈല. മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നിയമ സഹായങ്ങൾക്ക് നേതൃത്വം നൽകുന്ന സൗദി കെഎംസിസി നാഷനൽ സെക്രട്ടറിയേറ്റ് അഗം മജീദ് പുകയൂർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP