Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുഃഖവെള്ളിയായി ജിദ്ദയിലെ മലയാളി സമൂഹത്തിന് മെയ് 29; കൊറോണയും ഹൃദയാഘാതവും മൂലം മരണപ്പെട്ടത് മൊത്തം നാല് പേർ; എല്ലാവരും മലപ്പുറം ജില്ലക്കാർ

ദുഃഖവെള്ളിയായി ജിദ്ദയിലെ മലയാളി സമൂഹത്തിന് മെയ് 29; കൊറോണയും ഹൃദയാഘാതവും മൂലം മരണപ്പെട്ടത് മൊത്തം നാല് പേർ; എല്ലാവരും മലപ്പുറം ജില്ലക്കാർ

അക്‌ബർ പൊന്നാനി

ജിദ്ദ: നാല് മലയാളികൾ മരണത്തിന് കീഴടങ്ങിയ മെയ് 29 വെള്ളിയാഴ്ച ജിദ്ദയിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ദുഃഖവെള്ളിയായി. നാല് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമായി. ഇവരിൽ മൂന്ന് പേർ കൊറോണാ വൈറസ് ബാധിച്ചാണ് മരിച്ചതെങ്കിൽ നാലാമത്തെയാൽ ഹൃദയാഘാതത്താൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലപ്പുറം, തുവ്വൂർ, ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) ആണ് കൊറോണ ബാധിച്ച് വെള്ളിയാഴ്ച മരണം പുൽകിയ ഒരു മലയാളി. ജാമിഅ കിങ് അബദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. റുവൈസ് ഏരിയയിൽ കാർ വില്പന കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മലപ്പുറം ചേങ്ങോട്ടൂർ സ്വദേശി ഉമ്മർ പുള്ളിയിലാണ് (49) ഇന്ന് ജിദ്ദയിൽ മരിച്ച മറ്റൊരു മലയാളി. കൊറോണാ ചികിത്സയിൽ കഴിയവേ ജിദ്ദാ നാഷണൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

മലപ്പുറം, ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49) ആണ് കൊറോണാ ബാധയിൽ വെള്ളിയാഴ്ച ജീവൻ നഷ്ടപ്പെട്ട രണ്ടാമത്തെ മലയാളി.

മലപ്പുറം, വഴിക്കടവ്, വെട്ടുക്കത്തിക്കോട്ട സ്വദേശി പരേതനായ പുതിയത്ത് ഹൈദ്രു - ആയിശുമ്മ എന്നിവരുടെ വിന്റെ മകൻ മുഹമ്മദ് എന്ന കുഞ്ഞു (52)ആണ് ജിദ്ദയിൽ വെളിയയാഴ്ച കൊറോണ ബാധിച്ച് മരണപ്പെട്ട മൂന്നാമത്തെ മലയാളി. ജിദ്ദയിലെ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ജിദ്ദ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ടിഷ്യൂ പേപ്പർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.

മലപ്പുറം, വേങ്ങര, പാക്കടപുറായ ഇരുകുളം സ്വദേശി പരേതനായ മല ഖാദറിന്റെ മകൻ മൂസ്സ ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരണപ്പെടുകയുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജിദ്ദ സനാബീൽ ഏരിയയിൽ വച്ചായിരുന്നു മരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP