Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു; ജിസാനിൽ വാഹനമിടിച്ച് മരിച്ചത് മലപ്പുറം സ്വദേശി

റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു; ജിസാനിൽ വാഹനമിടിച്ച് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രാവാസി മലയാളി ജീസാനിൽ വാഹനമിടിച്ച് മരിച്ചു. അഹദുൽ മസാരീഹ് എന്ന സ്ഥലത്ത് മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി കൂവത്തും പീടിക നസീർ ഹുസൈൻ (50) ആണ് മരിച്ചത്. ജിസാനിൽ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോൾ സ്വദേശി പൗരെന്റ വാഹനമിടിച്ചാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്പോൺസറുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഹദുൽ മസാരീഹ് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ: ഷഹറാബാനു, മക്കൾ: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്ന. പരേതരായ മുഹമ്മദ്, ഖദീജ എന്നിവരാണ് മാതാപിതാക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP