Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിദിനം 11 മണിക്കൂറിലേറെ തൊഴിൽ പാടില്ല; അഞ്ചു മണിക്കൂറിനു ശേഷവും വിശ്രമം നൽകണം; തൊഴിൽ ഉടമകളോട് മന്ത്രാലയം

പ്രതിദിനം 11 മണിക്കൂറിലേറെ തൊഴിൽ പാടില്ല; അഞ്ചു മണിക്കൂറിനു ശേഷവും വിശ്രമം നൽകണം; തൊഴിൽ ഉടമകളോട് മന്ത്രാലയം


റിയാദ്: പ്രതിദിനം തൊഴിലാളികൾക്ക് പതിനൊന്നു മണിക്കൂറിലേറെ തൊഴിലെടുപ്പിക്കരുതെന്നും ഓരോ അഞ്ചു മണിക്കൂറിനു ശേഷവും മതിയായ തോതിൽ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നും തൊഴിൽ ഉടമകളോട് മന്ത്രാലയം വ്യക്തമാക്കി. അതേസമയം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട മേഖലകളെ ഈ വ്യവസ്ഥയിൽ നിന്ന് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ രാത്രിയിൽ നിർവഹിക്കേണ്ട മെയിന്റനൻസ് വർക്കുകൾ, എമർജൻസി, ആരോഗ്യമേഖല, 24 മണിക്കൂറും സേവനം നൽകുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയെയാണ് ഈ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഹോട്ടൽ, ലോഡ്ജ്, ആശുപത്രികൾ, പെട്രോൾ സ്‌റ്റേഷനുകൾ തുടങ്ങി തുടർച്ചയായി ജോലി ചെയ്യേണ്ടി വരാത്ത സ്ഥാപനങ്ങൾക്ക് തൊഴിലാളികൾക്ക് നിർബന്ധ പ്രവൃത്തി സമയത്തിനു പുറമേ ഏറിയാൽ ഒമ്പതു മണിക്കൂർ വരെ ഓവർടൈം നൽകാം.

ഏറെ അപകടം പിടിച്ചതും ക്ലേശകരവുമായ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവരുടെ ജോലി സമയം ഏഴു മണിക്കൂറാക്കി കുറച്ചുകൊടുക്കണണെന്നും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റംസാൻ മാസത്തിൽ ആറു മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നും മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അവഗണിക്കുന്ന തൊഴിൽ ഉടമകളിൽ നിന്നും ഓരോ ലംഘനത്തിനും 2000 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP