Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് രാജ്യം വിടാൻ അവസരമെന്ന വാർത്ത വ്യാജം; പുറത്ത് വന്നത് അടിസ്ഥാന രഹിതമായ വാർത്തകളെന്ന് ഇന്ത്യൻ എംബസി

സൗദിയിൽ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാർക്ക് രാജ്യം വിടാൻ അവസരമെന്ന വാർത്ത വ്യാജം; പുറത്ത് വന്നത് അടിസ്ഥാന രഹിതമായ വാർത്തകളെന്ന് ഇന്ത്യൻ എംബസി

സ്വന്തം ലേഖകൻ

റിയാദ്: സൗദിയിൽ ഇഖാമ പുതുക്കാനാകാതെ പ്രതിസന്ധിയിലായ ഇന്ത്യകാർക്ക് രാജ്യം വിടാൻ അവസരം ഒരുങ്ങിയെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. എന്നാൽ അത് തികച്ചും അടിസ്ഥാന രഹിതമായ വർത്തയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഇത്തരത്തിൽ യാതൊരുവിധ പ്രതികരണമോ വാർത്താ കുറിപ്പോ ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങാൻ ഞായറാഴ്‌ച്ച മുതൽ യാത്രാ രേഖകൾ നൽകിത്തുടങ്ങുമെന്നായിരുന്നു പ്രചരിച്ച വാർത്ത. തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായതും ഹറൂബിൽ അകപ്പെട്ടതുമായ ഇന്ത്യക്കാർക്ക് നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചതായാണ് വാർത്ത പ്രചരിച്ചത്.

ഹൗസ് ഡ്രൈവർ വിസയിലുള്ളവർക്കും വ്യക്തിഗത വിസയിലുള്ളവർക്കും സ്വദേശത്തേക്കു മടങ്ങാൻ കഴിയുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും ഇന്ത്യൻ എംബസി ഇതുവരെ നൽകിയിട്ടില്ലെന്ന് ദേശ് ബന്ധു ഭാട്ടി വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP