Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ വിദേശ ജീവനക്കാരുടെ ലെവി ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം; ശുറ കൗൺസിൽ അംഗീകാരം നല്കിയാൽ ലെവി മാസം 1000 റിയാലാകും

സൗദിയിലെ വിദേശ ജീവനക്കാരുടെ ലെവി ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം; ശുറ കൗൺസിൽ അംഗീകാരം നല്കിയാൽ ലെവി മാസം 1000 റിയാലാകും

ജിദ്ദ: വിദേശികൾക്ക് ഇരുട്ടടിയായി രാജ്യത്ത് ലെവി ഇരട്ടിയാക്കാൻ തൊഴിൽമന്ത്രാലയം പദ്ധതിയിടുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിർമ്മാർജനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് വിദേശ ജീവനക്കാരുടെ ലെവി മാസം 1000 റിയാലാക്കി വർധിപ്പിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം ശൂറ 

കൗണിസിലിനോട് നിർദേശിച്ചിരിക്കുന്നത്. നിലവിൽ മാസം 200 വീതം ഓരോ വിദേശി ജീവനക്കാരനും 2400 റിയാലാണ് വർഷം നൽകുന്നത്. ഇതാണ് ആയിരം റിയാലാക്കി വർധിപ്പിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ പ്രതിവർഷം 12000 റിയാലായി ലെവി
ഉയരും.

ലെവി വർധിപ്പിച്ച് എട്ട് വർഷത്തിനിടെ സ്വദേശിവൽക്കരണത്തിന്റെ ഉദ്ദിഷ്ഠ ലക്ഷ്യം പൂർത്തിയാകുമെന്നാണ് തൊഴിൽ വകുപ്പിന്റെ വാദം. തൊഴിലില്ലായ്മ നിർമ്മാർജ്ജനം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കുന്ന പ്രത്യേക കമ്മിറ്റി ഉന്നയിച്ച ചോദ്യത്തിന് തൊഴിൽ മന്ത്രാലയത്തിലെ ലേബർ അഫയേഴ്‌സ് ഏജൻസി നൽകിയ മറുപടിയിലാണ് നിർദ്ദേശം ഉന്നയിച്ചത്.

തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിന് മതിയായ ഫണ്ട് സർക്കാർ വിഭാഗത്തിൽനിന്ന്തന്നെ കണ്ടെത്തണമെന്നാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്വദേശിവത്കരണ പദ്ധതി ശക്തിപ്പെടുത്തുകയും വിപണി ക്രമീകരിക്കുകയും ചെയ്യുന്നതിന് ക്രമേണ വിദേശ ജീവനക്കാരുടെ ബാധ്യത വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം തൊഴിൽ മന്ത്രാലയംശൂറയെ ബോധിപ്പിച്ചു.

വിദേശ ജീവനക്കാരുടെമേൽ ലെവി ചുമത്തുന്ന രീതി തുടരുന്നത് തൊഴിൽ വിപണിയുടെ വിജയത്തിന് അനിവാര്യമാണെന്ന് മന്ത്രാലയം കരുതുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP